|    Dec 5 Mon, 2016 7:55 am

മ്യാന്‍മറില്‍ 1200ഓളം റോഹിന്‍ഗ്യന്‍ വീടുകള്‍ നശിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തുള്ള 1200ഓളം റോഹിന്‍ഗ്യന്‍ വീടുകള്‍ നശിപ്പിക്കപ്പെട്ടതായി റിപോര്‍ട്ട്. ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്. റോഹിന്‍ഗ്യകളുടെ അഞ്ചു ഗ്രാമങ്ങളിലായി 820ഓളം വീടുകളാണ് പുതുതായി നശിപ്പിക്കപ്പെട്ടത്.
സൈനികരാണ് മേഖലയില്‍ ആക്രമണം അഴിച്ചുവിടുന്നത്. വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയതിനേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ഥത്തില്‍ നശിപ്പിക്കപ്പെട്ട റോഹിന്‍ഗ്യന്‍ വീടുകളെന്ന് പുതിയ റിപോര്‍ട്ടുകള്‍ കാണിക്കുന്നതായി  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. നേരത്തേ 430 കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടിനെതിരേ മ്യാന്‍മര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മ്യാന്‍മറിലെ യഥാര്‍ഥ സാഹചര്യത്തെ മറയ്ക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day