|    Dec 11 Sun, 2016 3:27 pm
FLASH NEWS

മ്യാന്‍മറിലെ സൈനിക നടപടി വംശഹത്യ:യുഎന്‍

Published : 26th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ ന്യൂനപക്ഷ വിഭാഗമായ റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കുനേരെ സൈന്യം നടത്തുന്ന ആക്രമണം വംശഹത്യയെന്ന് യുഎന്‍. മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്ത് റോഹിന്‍ഗ്യകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് യുഎന്‍ കുറ്റപ്പെടുത്തി. സംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. 30000ത്തോളം പേര്‍ ഇതിനകം പലായനം ചെയ്തതായാണ് യുഎന്‍ കണക്കുകള്‍ കാണിക്കുന്നത്. അതേസമയം, രാജ്യത്തെത്തുന്ന റോഹിന്‍ഗ്യകളെ മ്യാന്‍മര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സൈന്യം റോഹിന്‍ഗ്യകളെ തിരിച്ചയക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നദി മുറിച്ചു കടന്നാണ് റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലെത്തുന്നത്. അതിനിടെ ബംഗ്ലാദേശിലേക്ക് കടക്കുന്നതിനിടെ ബോട്ടപകടത്തില്‍ ഏഴു റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ റോഹിന്‍ഗ്യകളും സൈന്യവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
സംഘര്‍ഷം മറയാക്കി മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യകളെ കൂട്ടത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് യുഎന്നിന്റെ അഭയാര്‍ഥി ഏജന്‍സിയുടെ ബംഗ്ലാദേശിലെ വക്താവ് ജോണ്‍ മക്കിസ്സിക് പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മ്യാന്‍മര്‍ പ്രസിഡന്റ് ഹിതിന്‍ ക്യോയുടെ വക്താവ് രംഗത്തെത്തി. റോഹിന്‍ഗ്യകള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്ന് യുഎന്‍ നേരത്തേ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക