|    Dec 10 Sat, 2016 8:08 pm

മോഹനന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം പാതിരിയാട് ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പാതിരിയാട് സ്വദേശികളായ രാഹുല്‍(22), സായൂജ്(23) എന്നിവരെയാണ് പിണറായി വണ്ടുട്ടായിയില്‍ നിന്ന് ഇന്നലെ രാവിലെ 10ന് കൂത്തുപറമ്പ് സിഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയതതിന്റെ അടിസ്ഥാനത്തില്‍ പടുവിലായിയില്‍ നടന്ന പരിശോധനയില്‍ നാല് ഐസ് ക്രീം ബോബുകളും വടിവാളും കണ്ടെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നും കൊലപാതകം നടത്തിയ ശേഷം പാതിരിയാട് ആളൊഴിഞ്ഞ പാറമ്പില്‍ വാളും ബോംബും ഒളിപ്പിച്ചു വയ്ക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം തിരികെ പോവുമ്പോള്‍ തടയാന്‍ വരുന്നവരെ കൊലപെടുത്താനാണ് ബോംബ് സൂക്ഷിച്ചത്. പ്രതികള്‍ തലശേരിയിലും ന്യൂ മാഹിയിലുമായി ഒളിവില്‍ താമസിച്ചിരുന്നു. കൂത്തുപറമ്പ് പോലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക