|    Dec 6 Tue, 2016 6:20 am
FLASH NEWS

മോഹനന്‍ വധം; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം പടുവിലായി ലോക്ക ല്‍ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാഹി ചെമ്പ്രയിലെ സുബീഷിനെയാണ് കൂത്തുപറമ്പില്‍വച്ച് പിടികൂടിയത്. മോഹനന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. മട്ടന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജാമ്യഹരജി കോടതി ഇന്നു പരിഗണിക്കും. കുറ്റസമ്മത മൊഴിയെക്കുറിച്ച് അന്വേഷിക്കണമെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day