|    Dec 7 Wed, 2016 2:04 pm
FLASH NEWS

മോഷ്ടാക്കളെ ഭയന്ന്് താമരശ്ശേരിയിലെ ഗ്രാമങ്ങള്‍

Published : 23rd November 2016 | Posted By: SMR

താമരശ്ശേരി: മോഷ്ടാക്കളെ ഭയന്ന്് താമരശ്ശേരിയിലെ ഗ്രാമങ്ങള്‍ക്ക്്്് ഉറക്കം നഷ്ടമായി. താമരശ്ശേരി ടൗണും പരിസരവും മോഷ്ടക്കളുടെ വിഹാരകേന്ദ്രമായതോടെയാണ് പ്രദേശവാസികള്‍ക്ക് ഉറക്കം നഷ്ടമായത്്. ടൗണിനോട് ചേര്‍ന്ന ചുണ്ടക്കുന്ന്, വെഴുപ്പൂര്‍ പ്രദേശങ്ങളിലാണ് നിരന്തരം മോഷണവും മോഷണ ശ്രമവും നടക്കുന്നത്്. ഒരുമാസത്തിനിടയില്‍ ഈ പ്രദേശത്തെ ഇരുപതിലധികം വീടുകളില്‍ മോഷണ ശ്രമം നടന്നു. നാലുവീടുകളില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പോലിസില്‍ പരാതി നല്‍കിയെങ്കിലും മോഷണ ശ്രമങ്ങള്‍ തുടരുന്നതായി നാട്ടുകാര്‍ പറയുന്നു.വീടുകളുടെ വാതിലുകളും പൂട്ടുകളും കുത്തിത്തുറന്ന് അകത്തു കടന്നാണ് മോഷണം നടത്തുന്നത്. ഇതിനെ തുടര്‍ന്ന്്് പല വീടുകളുടെയും വാതിലുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. മോഷണ ശല്യം വര്‍ധിച്ചതോടെ പ്രദേശവാസികള്‍ ഉറക്കമൊഴിച്ചു കാവല്‍ നില്‍ക്കുകയാണിപ്പോള്‍. സന്ധ്യയാവുന്നതോടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിനു വെളിയിലേക്കിറങ്ങാന്‍ ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ജാഗ്രതയില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്്്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day