|    Dec 7 Wed, 2016 4:01 pm
FLASH NEWS

മോഷണ ശ്രമം; യുവാവ് അറസ്റ്റില്‍

Published : 28th November 2016 | Posted By: SMR

മുണ്ടക്കയം: പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാണിക്കവഞ്ചിയില്‍ നിന്നും മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. മറ്റക്കര അറക്കപറമ്പില്‍ ശ്രീജിത്ത് (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച പള്ളിയില്‍ തിരക്കില്ലാത്ത സമയത്ത് എത്തി നേര്‍ച്ചപെട്ടിയില്‍ നിന്ന് ഈര്‍ക്കിള്‍ ഉപയോഗിച്ച് നോട്ടുകള്‍ എടുക്കവേ കാവല്‍ക്കാരന്‍ കാണുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാവല്‍കാരനായ ബിജുവിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. മുണ്ടക്കയത്തെ ലോഡ്ജില്‍ കുടുംബ സമേതം താമസിക്കുന്ന ഇയാള്‍ മുമ്പ് പല തവണകളായി ഇതേ പള്ളിയുടെ നേര്‍ച്ചപെട്ടിയില്‍ നിന്ന് പണം അപഹരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day