|    Dec 4 Sun, 2016 7:21 am
FLASH NEWS

മോഷണം നടത്തി മുങ്ങി;12 വര്‍ഷങ്ങള്‍ക്കു ശേഷം യുവാവ് അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

മൂന്നാര്‍: പള്ളികളിലും അമ്പലങ്ങളിലും മോഷണം നടത്തിയ പ്രതിയെ 12 വര്‍ഷങ്ങള്‍ക്കു ശേഷം പോലിസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് പൂപ്പാറ കുരിശടിഭാഗത്ത് അമ്മുക്കിളി വീട്ടില്‍ ആര്‍ വിജി (42) ആണ് ദേവികുളം പോലിസിന്റെ പിടിയിലായത്. 2004ലാണ് ദേവികുളം ഇരച്ചില്‍ പാറയില്‍ താമസിച്ചിരുന്ന ഇയാളും, സംഘവും, കുളമാങ്ക സിഎസ്‌ഐ പള്ളിയില്‍ ഉള്‍പ്പെടെ നിരവധി മോഷണങ്ങള്‍ നടത്തിയത്. കൂട്ടുപ്രതികളായ നാലുപേരെ പോലിസ് അന്ന് പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മരിച്ചു പോയതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട പ്പെട്ടുള്ള അന്വേഷണത്തിലാണ് ഇയാളെപ്പറ്റി പോലിസിനു വിവരം ലഭിച്ചത്. പൂപ്പാറ ഭാഗത്ത് മറ്റൊരു പേരില്‍ മേസ്തിരി പണികള്‍ ചെയ്തു വരികയായിരുന്നു ഇയാള്‍. ഞായറാഴ്ച വൈകീട്ടാണ് പൂപ്പാറ ടൗണില്‍ നിന്ന് ഇയാളെ പോലിസ് ഓടിച്ചിട്ട് പിടികൂടിയത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ദേവികുളം സി ഐ സി ആര്‍ പ്രമോദ്, എഎസ്‌ഐ റോയ് മോന്‍ ടി സി, സിപിഒമാരായ അനില്‍ സെബാസ്റ്റ്യന്‍, സെറ്റജിന്, ബിനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day