|    Dec 8 Thu, 2016 1:21 pm
FLASH NEWS

മോഷണം:പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെഅഞ്ചുപേര്‍ അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

പറവൂര്‍: സ്വര്‍ണാഭരണ മോഷണം മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പട്ടണം മുസ്‌രിസ് ഖനന പ്രദേശത്തുള്ള വീട്ടമ്മയുടെ പത്തുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അഞ്ചുപേര്‍ വടക്കേക്കര പോലിസ് പിടിയിലായത്. ഒരു പ്രതിക്കുവേണ്ടി പോലിസ് തിരയുന്നു. പട്ടണം നീലീശ്വരം ചെറുകര ഉഷയുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. ഇവരുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ നേരത്തെ മരിച്ചു പോയതിനാല്‍ ഉഷ പട്ടണത്തുള്ള സ്വന്തം വീട്ടിലാണ് താമസിച്ചുവരുന്നത്. കൂലി വേലക്കുപോയി ഉപജീവനം നടത്തുന്ന ഇവര്‍ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് ശനിയാഴ്ച്ച രാവിലെ കാണാതായത്. ഉഷ വടക്കേക്കര പൊലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തുള്ള വീട്ടിലെ പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ചുപേരെ പോലിസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ കാമുകന് വേണ്ടിയാണ് സ്വര്‍ണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. സംഭവവുമായി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലിസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day