|    Dec 8 Thu, 2016 11:29 am

മോര്യ കാപ്പ് പദ്ധതി: വിവാദം ചൂടുപിടിക്കുന്നു

Published : 31st October 2016 | Posted By: SMR

തിരൂരങ്ങാടി: മോര്യ കാപ്പ് പദ്ധതി മുഴുവന്‍ കര്‍ഷകരുടെയും ക്ഷേമത്തിനുതകുന്ന തരത്തില്‍ നടപ്പിലാക്കുമെന്ന് വി അബ്ദുറഹ്മാന്‍ എംഎല്‍എ. കാര്‍ഷിക മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ പ്രാദേശിക വല്‍ക്കരിക്കാതെ ജനകീയമാക്കി മാറ്റും. മോര്യ കാപ്പില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര മേഖലയിലെ പദ്ധതി താനൂര്‍ എംഎല്‍എ അട്ടിമറിച്ചെന്ന തിരൂരങ്ങാടി എംഎല്‍എ പി കെ അബ്ദുറബ്ബിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി അബ്ദുറഹ്മാന്‍ എംഎല്‍എ. മോര്യാ കാപ്പ് പദ്ധതിയില്‍ താനൂരിനെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് താന്‍ ഉന്നയിച്ചതെന്നും പി കെ അബ്ദുറബ്ബ് മുമ്പ് പ്രതിനിധീകരിച്ച താനൂരിനെ ഒഴിവാക്കാനാണ് അബ്ദുറബ്ബ് ശ്രമിച്ചതെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു. ഇത്രയും കാലം താനൂര്‍ മണ്ഡലത്തില്‍ ഭരണം നടത്തിയ മുസ്്‌ലിം ലീഗിന് മോര്യാ കാപ്പില്‍ യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞില്ലെന്നും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഏറെ ഉപകാര പ്രദമാക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ പ്രാദേശികവാദം പറഞ്ഞ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ താനൂരിന്റെ കുടിവെള്ള ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. ഒപ്പം ടൂറിസം സാധ്യതകള്‍ വര്‍ധിക്കുകയും, ഉള്‍നാടന്‍ മല്‍സ്യക്കൃഷി നടത്താനും മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്കും ഏറെ ഉപകാരപ്രദമാകും. മാത്രമല്ല ഇപ്പോള്‍ ഒരുപൂല്‍ കൃഷിയാണ് നടത്തുന്നത് ഇത് ഇരുപൂല്‍ കൃഷിയാക്കി മാറ്റാന്‍ കഴിയും. കേരള സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക, എന്ന നയത്തിന്റെ ഭാഗമായി ലക്ഷ്യമിട്ട അളവില്‍ നടത്താന്‍ മോര്യാ കാപ്പുകൂടി ഉപയോഗിക്കുക എന്ന ലക്ഷ്യംകൂടി പദ്ധതിക്കുണ്ട്. രാഷ്ട്രീയ ഇടപെടലോ മറ്റ് ബാഹ്യ ഇടപെടലോ ഇല്ലെന്നും വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഉപ്പുവെള്ള പ്രതിരോധം വന്നു കഴിഞ്ഞാല്‍ പ്രദേശത്ത് കാര്‍ഷിക മേഖലയുടെ വളര്‍ച്ച പതിന്‍മടങ്ങ് വര്‍ധിക്കുമെന്നും ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളാണ് പി കെ അബ്ദുറബ്ബ് നടത്തിക്കാണ്ടിരിക്കുന്നതെന്നും താനൂരിലെ ജനത ഇത് തിരിച്ചറിയണമെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day