|    Dec 11 Sun, 2016 1:30 pm
FLASH NEWS

മോര്യാകാപ്പ് ജല പദ്ധതി; നിലവിലെ എസ്റ്റിമേറ്റനുസരിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ തീരുമാനം

Published : 29th October 2016 | Posted By: SMR

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ മോര്യാകാപ്പ് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പികെ അബ്ദുര്‍റബ്ബ് എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരമാണു പ്രവൃത്തി തുടങ്ങുന്നതിനു വേണ്ട നടപടികള്‍ എടുക്കുക. ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. അതേസമയം പദ്ധതിയില്‍ കാലതാമസം വരുത്തുന്ന തരത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയ താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാന്റെ നടപടിയെ യോഗത്തില്‍ അബ്ദുര്‍റബ്ബ് രൂക്ഷമായി വിമര്‍ശിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാതെ താഴേക്ക് ഉത്തരവിറക്കിയ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്റെ നടപടിയേയും അബ്ദുര്‍റബ്ബ് വിമര്‍ശിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ ഒരുപദ്ധതി നിര്‍ത്തി വയ്പ്പിക്കുന്നതിന് മുമ്പ് സ്ഥലം എംഎല്‍എയോട് ആലോചിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം പി മുഹമ്മദ് ഹസ്സന്‍, വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ, ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, ഇ പി മുജീബ് മാസ്റ്റര്‍, ചെറുകിട ജലസേചന വകുപ്പിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ പി രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ ഉസ്മാന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ശിവശങ്കരന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എ യു ഷാഹുല്‍ ഹമീദ്, എന്നീ ഉദ്യോഗസ്ഥരും നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ കുഞ്ഞിമരക്കാര്‍, കെ കെ റാസഖ് ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഒടിയില്‍ പീച്ചു, എന്‍ മുസ്തഫ, യുഎ റസാഖ്, ടി കെ നാസര്‍ പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍, ജന പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക