|    Dec 6 Tue, 2016 11:32 am
FLASH NEWS

മോദി സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു: മായാവതി

Published : 11th November 2016 | Posted By: SMR

ലഖ്‌നോ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ മോദി രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചുവെന്ന് ബിഎസ്പി നേതാവ് മായാവതി.
രണ്ടരവര്‍ഷക്കാലം വെറുതെ ഇരുന്ന ശേഷം യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് മോദിക്ക് കള്ളപ്പണത്തെക്കുറിച്ച് ഓര്‍മ വന്നത്. രാജ്യത്തെ 90 ശതമാനം ജനങ്ങളും ഈ നടപടിയില്‍ അസന്തുഷ്ടരാണ്. ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയല്ല ഈ നടപടി. സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലെ കറുത്ത ദിനങ്ങളെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. മോദിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ കള്ളപ്പണത്തിനെതിരേ നടപടിയെടുക്കാന്‍ രണ്ടര വര്‍ഷം വരെ കാത്തിരിക്കേണ്ടിയിരുന്നില്ല. വ്യവസായികളുടെയും സമ്പന്നന്‍മാരുടെയും സഹായത്താല്‍ പാര്‍ട്ടിയെ സാമ്പത്തികമായി ശക്തിപ്പെടുത്തിയതിനുശേഷമാണ് ജനങ്ങളെ ദ്രോഹിക്കാന്‍ മോദി നോട്ടുകള്‍ റദ്ദാക്കിയതെന്നും അവര്‍ ആരോപിച്ചു.
നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ മോദി സാധാരണ ജനങ്ങളുടെ സ്ഥിതി ഓര്‍ത്തില്ലെന്നും അടുത്തുവരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളെയാണ് മുന്നില്‍ കണ്ടതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവും ആരോപിച്ചു.  നോട്ടുകള്‍ റദ്ദാക്കിയതിനാല്‍ സാധാരണക്കാരും കര്‍ഷകരും ഏറെ കഷ്ടപ്പെടുകയാണെന്ന് മുലായം പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടി. സമാജ്‌വാദി കള്ളപ്പണത്തിന് എതിരാണ്. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ കള്ളപ്പണം ഉപയോഗിക്കുകയില്ല. വിവാഹ കാലമായത് കൊണ്ട് കുറച്ചു ദിവസത്തേക്ക് നോട്ടുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day