|    Dec 3 Sat, 2016 3:48 am
FLASH NEWS

മോദി സര്‍ക്കാരിനെതിരേ ബഹുജന പ്രക്ഷോഭം ശക്തിപ്പെട്ടിരിക്കുന്നു: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

Published : 6th November 2016 | Posted By: SMR

കാവനാട്: മോദി സര്‍ക്കാരിനെതിരേ ബഹുജന പ്രക്ഷോഭം ശക്തിപ്പെട്ടിരിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐ കൊല്ലം  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടി എം വര്‍ഗീസ് ഹാളില്‍ നടത്തിയ ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീര്‍ണിതവും വര്‍ഗ്ഗീയവല്‍കൃതവുമായ സാമ്പ്രദായിക രാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. ആശയങ്ങള്‍ക്ക് അടിത്തറയുള്ള സാമൂഹിക മേധാവിത്വം ശക്തിപ്പെടുത്തി മാത്രമേ സാംശീകരിക്കാന്‍ കഴിയൂ. സാമകാലിക ഇന്ത്യയില്‍ രാജ്യത്തെ ജനാധിപത്യ ബഹു സ്വരതയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈന്ദവ സംരക്ഷണ പറഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ വിലക്കയറ്റം സൃഷ്ടിച്ചും സവര്‍ണവല്‍ക്കരണം കൊണ്ടും ഹൈന്ദവരെ തന്നെ തോല്‍പ്പിക്കുകയാണെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി  പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ പോരുവഴി, ഷെറാഫത്ത് മല്ലം, ഷജഹാന്‍ കെ എസ് പുരം, അയത്തില്‍ റസാഖ്, ജലീല്‍ കടക്കല്‍, ഷിഹാബ് ശൂരനാട്, സമദ് തേവലക്കര, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, എ കെ ഷെരീഫ്, ഷൈലജാ സുധീര്‍, സക്കീര്‍ ചൂണ്ട, മണ്ഡലം പ്രസിഡന്റുമാരായ സലീം, ഷാജഹാന്‍, മജീദ്, നുജൂം, ഹാഷിര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day