|    Dec 3 Sat, 2016 9:08 pm
FLASH NEWS

മോദി നടത്തിയത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം: വിഎസ്

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രശ്‌നത്തില്‍ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. പ്രധാനമന്ത്രി ഒരു സാധാരണ ആര്‍എസ്എസുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വിഎസ് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

കേരളത്തോടുള്ള അവഹേളനമെന്ന് കോടിയേരി
തിരുവനന്തപുരം: കേരള നിയമസഭ അധികാരപ്പെടുത്തിയ സര്‍വകക്ഷിസംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ഫെഡറലിസത്തിന്റെ ലംഘനവും കേരളീയരോടുള്ള അവഹേളനവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍പോയി നടത്തിയ ഇടങ്കോലിടലിനു വഴങ്ങിയ പ്രധാനമന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളീയരുടെ അഭിമാനത്തെ വെല്ലുവിളിച്ച മോദിയുടെ നടപടിക്കെതിരേ എല്ലാ ജനാധിപത്യവിശ്വാസികളും ശക്തിയായി പ്രതികരിക്കണമെന്ന് കോടിയേരി വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.
പ്രതിഷേധാര്‍ഹം: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി നിവേദനകസംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന കരിദിനാചരണവും പ്രകടനങ്ങളും പൊതുയോഗങ്ങളും വിജയിപ്പിക്കാന്‍ കാനം അഭ്യര്‍ഥിച്ചു. ഒരു ജനാധിപത്യ രാജ്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം അറിയിക്കാന്‍ കക്ഷിഭേദമന്യേ നേതാക്കള്‍ എത്തുമ്പോള്‍ അവരെ കാണില്ലെന്നു പറയുന്നത് തികഞ്ഞ ദാര്‍ഷ്ട്യമാണെന്ന് കാനം വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day