|    Dec 4 Sun, 2016 11:51 pm
FLASH NEWS

മോദി ഏകാധിപതി ആവാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍വകക്ഷി നിവേദകസംഘത്തെ കാണാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പാസാക്കിയ പ്രമേയം സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. ആ വികാരത്തെയാണ് പ്രധാനമന്ത്രി നിസ്സാരമായി തള്ളിക്കളഞ്ഞത്.
ഒരു ഫെഡറല്‍ സംവിധാനത്തിന് യോജിച്ചതല്ലിത്. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതി താനാണെന്ന് തെളിയാക്കാനുള്ള പുറപ്പാടിലാണോ അദ്ദേഹമെന്നും ചെന്നിത്തല ചോദിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിക്കുമ്പോള്‍ ധനകാര്യമന്ത്രിയെ ചെന്നുകാണാന്‍ പറയുന്നത് അവഹേളനമാണ്. കേരളത്തിന്റെ വികാരം അറിയേണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രിയുടെ നിലപാടില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day