|    Dec 8 Thu, 2016 5:20 pm
FLASH NEWS

മോദിയുടെ ശ്രമം സഹകരണ മേഖല തകര്‍ക്കാന്‍: കെ കൃഷ്ണന്‍കുട്ടി

Published : 21st November 2016 | Posted By: SMR

കൊച്ചി: സഹകരണ മേഖലയില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നു വരുത്തിത്തീര്‍ത്ത് സഹകരണ രംഗത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സാധാരണക്കാരായ കര്‍ഷകരാണ്. ഇവിടെ നിയമപരമായ പരിശോധന നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ അന്വേഷണം നടത്താതെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നടത്തുന്നതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ തുകയേക്കാള്‍ അധികമാണ് ഇപ്പോഴത്തെ ബാങ്കുകളുടെ ബാധ്യത. ഇതു മറികടക്കുന്നതിനാണ് സാധാരണക്കാരനെ ബലിയാടാക്കുന്ന ഈ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി കെ നാണു എംഎല്‍എ, ജോസ് തെറ്റയില്‍, ഡോ. നീലലോഹിതദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day