|    Dec 4 Sun, 2016 5:18 am
FLASH NEWS

മോദിയുടെ വ്യവസായ സുഹൃത്തുക്കള്‍ക്കെതിരേ നടപടിയില്ല: രാഹുല്‍

Published : 16th November 2016 | Posted By: Navas Ali kn

rahul

മുംബൈ: യഥാര്‍ഥ കരിഞ്ചന്തക്കാര്‍ക്കും നരേന്ദ്രമോദിയുടെ വ്യവസായ സുഹൃത്തുക്കള്‍ക്കുമെതിരേ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അപകീര്‍ത്തിക്കേസില്‍ ഭീവണ്ടി കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ കരിഞ്ചന്തക്കാര്‍, 10,000 മുതല്‍ 20,000 കോടികള്‍ വരെ കൈവശമുള്ളവര്‍, മോദിയുടെ കൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍, ഇവര്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. മോദിയുടെ വ്യവസായ സുഹൃത്തുക്കള്‍ക്കെതിരേയും അന്വേഷണമില്ല. ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെ പണം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 15-20 വ്യവസായികള്‍ക്ക് നല്‍കുകയാണ്. അവരാണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്-രാഹുല്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 320 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day