|    Dec 9 Fri, 2016 10:49 pm
FLASH NEWS

മോദിയുടെ വരാണസിയില്‍ പാദരക്ഷകളാണ് വരിനില്‍ക്കുന്നത്

Published : 13th November 2016 | Posted By: Navas Ali kn

dfdfd
ജയപൂര്‍: മൂല്യമേറിയ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നലാക്രമണത്തില്‍ ഇരുട്ടടികിട്ടിയ പൊതുജനം തങ്ങളുടെ കയ്യിലുള്ള പണം മാറ്റിവാങ്ങുന്നതിനു മണിക്കൂറുകളോളം വിയര്‍പ്പില്‍കുളിച്ച് ബാങ്കുകള്‍ക്കു മുമ്പില്‍ വരി നില്‍ക്കുമ്പോള്‍ നരേന്ദ്രമോദി ദത്തടുത്ത വാരണാസിയിലെ ഗ്രാമത്തിലെ കാഴ്ച വ്യത്യസ്ഥമാണ്. ഇവിടെ ആളുകള്‍ക്ക് പകരം പാദരക്ഷകളാണ് ക്യുവില്‍ ഇടംപിടിച്ചത്. ഓരോ ചെരുപ്പിന്റെ മുകളിലും കടലാസില്‍ ഉടമസ്ഥന്റെ പേരുകള്‍ എഴുതി വെച്ചിരിക്കുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ബാങ്കിന്റെ അടുത്ത് തങ്ങളുടെ സ്ഥാനം എത്തുമ്പോഴാണ് ചെരുപ്പുകള്‍ മാറ്റി പകരം ഗ്രാമീണര്‍ നില്‍ക്കാന്‍ തുടങ്ങുന്നത്. രാവിലെ തന്നെ നൂറിലധികം ചെരിപ്പുകളാണ് ജയാപുരിലെ ബാങ്കിനു മുന്നിലെ വരിയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വരിനിന്നിട്ടും പണം ലഭിക്കാത്തവര്‍ തങ്ങളുടെ ചെരിപ്പുകള്‍ ക്രമമനുസരിച്ച് ഊരിയിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 501 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day