|    Dec 10 Sat, 2016 6:13 pm

മൊറീഷസില്‍ ജോലി വാഗ്ദാനം; വിസ തട്ടിപ്പ് പതിവാക്കിയ പ്രതി പിടിയില്‍

Published : 12th November 2016 | Posted By: SMR

കല്‍പ്പറ്റ: മൊറീഷസില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു(52)വിനെയാണ് വൈത്തിരി പോലിസ് പിടികൂടിയത്. പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. കുറഞ്ഞ തുകയായതുകൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലിസില്‍ പരാതിപ്പെടാത്തത് സൗകര്യമായിക്കണ്ട് തട്ടിപ്പ് തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2011ല്‍ വൈത്തിരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതി കസ്റ്റഡിയിലായത്. ഇത്തരം കേസുകളിലെ ബുദ്ധികേന്ദ്രമായാണ് ബാബു പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പുകള്‍ നടത്തിയശേഷം ബാംഗ്ലൂരില്‍ ഒളിവില്‍ താമസിക്കുകയാണ് പതിവ്. ഇയാള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളാണുള്ളത്. അതിസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായ ബാംഗ്ലൂര്‍ കോണ്‍ട്രാക്‌ടേഴ്‌സ് ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതിയെ പോലിസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ്  കീഴ്‌പ്പെടുത്തിയത്. വൈത്തിരി പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ ലതീഷ് കുമാര്‍, പി എം ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബാംഗ്ലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത്. ഇന്നലെ വൈത്തിരി പോലിസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായവര്‍ ഉണ്ടെങ്കില്‍ വൈത്തിരി പോലിസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക