|    Dec 10 Sat, 2016 12:19 pm

മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെമണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

Published : 12th November 2016 | Posted By: SMR

തൊടുപുഴ: മൊബൈല്‍ ഫോണ്‍ മോഷണം പ്രതി പിടിയില്‍.ന്യൂഡെല്‍ഹി മംഗല്‍പൂരി സ്വദേശി നിരഞ്ജന്‍ ബെഹറ(36)ആണ് പിടിയിലായത്.മോഷണം നടന്ന് മൂന്ന് മണിക്കുറിനകം പ്രതിയെ തൊടുപുഴ പോലിസ് പിടികൂടി.ഇന്നലെ വൈകീട്ട് ആറിനു തൊടുപുഴ പ്രസ് ക്ലബ്ബിനു സമീപത്തുള്ള ഫാന്‍സി ഷോപ്പില്‍ സാധനം വാങ്ങാനെത്തിയ കല്ലൂര്‍ക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ 9000രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് തട്ടിയെടുത്തത്.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഇറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ഫോണും കവര്‍ന്നത്.പിടിയിലായ നിരഞ്ജന്‍ ബിരുദധാരിയാണ്.തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ കാമറ ലെന്‍സ് വിതരണം ചെയ്യാനെത്തിയതാണ് നിരഞ്ജന്‍.ഫാന്‍സി ഷോപ്പിലെ കാമറ ദൃശ്യം പരിശോധിച്ച പോലിസ് മോഷണത്തിനു പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് കണ്ടെത്തി.ഇതിനുശേഷം തൊടുപുഴ നഗരത്തിലെ തട്ടുകടകളില്‍ പോലിസ് ഈ ചിത്രവുമായി പരിശോധന നടത്തി.രാത്രിയില്‍ ചായ കുടിക്കാനായി പിഡബ്ല്യൂയുഡി ഗസ്റ്റ് ഹൗസിനു സമീപത്തെ തട്ടുകടയിലെത്തിയ നിരഞ്ജനെ തട്ടുകടയുടമ തിരിച്ചറിഞ്ഞ് പോലിസിനു വിവരം കൈമാറി.തുടര്‍ന്ന് പോലിസ് ടൗണിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടി.ബാഗില്‍ നിന്നു മൊബൈല്‍ഫോണും കണ്ടെത്തി. ഫോണ്‍ കാണാതായ ഉടന്‍ ഫോണിലേക്ക് നിരവധി തവണ പെണ്‍കുട്ടി വിളിച്ചിരുന്നു.എന്നാല്‍ പ്രതി ഫോണ്‍ കട്ട് ചെയ്തു.ഫോണിലെ സിം ഊരിമാറ്റിയശേഷം സ്വന്തം സിം കാര്‍ഡ് എടുത്ത് ഫോണില്‍ ഇട്ടതായും പോലിസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി,അഡീഷനല്‍ എസ്‌ഐ കെ പി ബാബു,എഎസ്‌ഐ ഇബ്രാഹിം,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എന്‍ ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day