|    Dec 10 Sat, 2016 11:58 pm

മൊബൈല്‍ ഫോണ്‍ കണ്‍ട്രോള്‍ റൂമിന് തീയിട്ടു; അരക്കോടിയുടെ നഷ്ടം

Published : 2nd December 2016 | Posted By: SMR

ചെറുവത്തൂര്‍: ബിഎസ്എന്‍എല്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നീ കമ്പനികളുടെ മൊബൈല്‍ ഫോണ്‍ കണ്‍ട്രോള്‍ റൂം ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസത്ത് സ്ഥിതി ചെയ്യുന്ന കണ്‍ട്രോള്‍ റൂം കത്തിനശിച്ചത്. മൂന്ന് കമ്പനികളുടെയും കണ്‍ട്രോള്‍ റൂം ഒരേ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. റിലയന്‍സ് കമ്പനിക്ക് 27 ലക്ഷം രൂപയുടെയും ബിഎസ്എന്‍എല്ലിന് 14 ലക്ഷം രൂപയുടെയും എയര്‍ടെല്ലിന് എട്ട് ലക്ഷം രൂപയുടെയും നഷ്ടമുള്ളതായി അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സും പോലിസും എത്തിയാണ് തീയണച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക