|    Dec 5 Mon, 2016 9:57 am
FLASH NEWS

മൊബൈല്‍ ഫോണിന് വാഗ്ദാനം ചെയ്ത ഇളവും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

Published : 11th November 2016 | Posted By: SMR

കോഴിക്കോട്:മൊബൈല്‍ ഫോണിന് വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഇളവ് നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍, വാഗ്ദാനം ചെയ്ത ഇളവും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. കോഴിക്കോട്ടെ ആലിഫ് മൊബൈല്‍സിനെതിരേ ബാലുശ്ശേരി കോക്കല്ലൂരിലെ മുഹമ്മദ് റോഷന്‍ നല്‍കിയ പരാതിയിലാണ് ഇളവായി നല്‍കേണ്ടിയിരുന്ന 6,400 രൂപയും നഷ്ടപരിഹാരമായി 2,000 രൂപയും കോടതി ചെലവായി 500 രൂപയും 30 ദിവസത്തിനകം നല്‍കാന്‍ ഉത്തരവിട്ടത്. 50 ശതമാനം ഇളവ് നല്‍കാമെന്ന വാഗ്ദാനത്തില്‍ 12,800 രൂപയുടെ എച്ച്.ടി.സി മൊബൈല്‍ വാങ്ങിയ ശേഷം ഇളവ് നല്‍കാതെ വഞ്ചിച്ചെന്നും സാധനം വാങ്ങി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, കവര്‍ പൊട്ടിച്ചതിനാല്‍ തിരികെ എടുക്കാനാവില്ലെന്ന് പറഞ്ഞുവെന്നുമായിരുന്നു പരാതി. നോട്ടീസ് ലഭിച്ച് എതിര്‍കക്ഷി കോടതിയില്‍ ഹാജരായെങ്കിലും വിശദീകരണം നല്‍കാത്തതിനാല്‍ എക്‌സ് പാര്‍ട്ടിയായാണ് വിധി പുറപ്പെടുവിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day