|    Dec 10 Sat, 2016 8:08 pm

മൊബൈല്‍ ടവര്‍ നിര്‍മാണം; ജനകീയ കൂട്ടായ്മ നഗരസഭ ഉപരോധിച്ചു

Published : 25th November 2016 | Posted By: SMR

കായംകുളം: നഗരസഭ 40-ാം വാര്‍ഡിലെ അനധികൃത മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ പ്രതിഷേധം ശക്തമായി. ടവര്‍ നിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസ് ഉപരോധിച്ചു. കായംകുളം നഗരസഭയുടെ മുന്നില്‍ 40-ാം വാര്‍ഡ് കൗണ്‍സില്‍ കരുവില്‍ നിസാറിന്റെ നേതൃത്വത്തിലാണ് ജനകീയ ഉപരോധം സംഘടിപ്പിച്ചത്. ജനവാസ കേന്ദ്രങ്ങളില്‍ മൊബൈല്‍ ടവര്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെ നഗരസഭ സെക്രട്ടറി രഹസ്യമായി അനുമതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു സമരം. അടിയന്തിര കൗണ്‍സില്‍ വിളിച്ച് മൊബൈല്‍ ടവര്‍ നിര്‍മാണത്തിനുള്ള പെര്‍മിറ്റ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കി. ഈ വിഷയത്തില്‍ കായംകുളം നഗരസഭ ഒന്നടങ്കം ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും വേണ്ടി വന്നാല്‍ അടിയന്തിര കൗണ്‍സില്‍ കൂടി നേരത്തെ എടുത്ത തീരുമാനത്തിനെതിരേ ശക്തമായ നിലപാടെടുക്കും എന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി. ഇതേതുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായത്. 2015ല്‍ പ്രദേശത്ത് മൊബൈല്‍ ടവര്‍ നിര്‍മാണ അനുമതി റദ്ദു ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമായിരുന്നില്ല. ഇപ്പോഴത്തെ നഗരസഭ സെക്രട്ടറി മൊബൈല്‍ നിര്‍മാണ കമ്പനിയായ ഇന്‍ഡസ് കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങി രഹസ്യമായി അനുമതി നല്‍കുകയായിരുന്നു. ജനവിരുദ്ധ താല്‍പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന നഗരസഭ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയുടെ രഹസ്യതീരുമാനം റദ്ധു ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായ സിയാദ് മണ്ണാമുറി, റ്റി എ നെസീര്‍, ഷാനവാസ് പറമ്പി, പത്മാക്ഷന്‍, സനന്ത് രാജന്‍ബാബു തുടങ്ങിയവരും കൗണ്‍സിലര്‍മാരായ ഡി അശ്വിനിദേവ്, എ ഹസ്സന്‍കോയ, ഗായത്രി തമ്പാന്‍, സുരേഖ ദിലീപ്, ഷീജാ നാസര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക