|    Dec 3 Sat, 2016 5:52 am
FLASH NEWS

മൊബൈല്‍ കമ്പനികളുടെ ടവര്‍ സ്ഥാപിച്ചതില്‍ 5.25 ലക്ഷം രൂപ എഴുതിതള്ളാന്‍ നീക്കമെന്ന്്

Published : 3rd November 2016 | Posted By: SMR

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തില്‍ സ്ഥാപിച്ച 14 ഓളം മൊബൈല്‍ ഫോണ്‍ ടവറുകളുടെ ഫീസ് ഈടാക്കുന്നതില്‍ ഭരണസമിതി അലംഭാവം കാണിക്കുന്നതായി പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദ് കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഞ്ചേക്കാല്‍ ലക്ഷം രൂപയാണ് ഈയിനത്തില്‍ പഞ്ചായത്തിന് ലഭിക്കാനുള്ളത്. എന്നാല്‍ മൊബൈല്‍ കമ്പനി അധികൃതരും പഞ്ചായത്ത് ഭരണസമിതിയിലെ ചിലരും ഒത്ത് കളിച്ച് ഫീസ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. സീതാംഗോളിയില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് നിര്‍മാണം പൂര്‍ത്തിയായിട്ടും ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഭരണ സമിതി തയ്യാറാവുന്നില്ല. ലോകബാങ്കിന്റെ അര്‍ഹതപ്പെട്ട സഹായം പോലും വാങ്ങാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. മാവേലി സ്റ്റാര്‍ ഇല്ലാത്ത ഏക പഞ്ചായത്താണ് ഇത്. എസ്‌സി, എസ് ടി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. ശുചീകരണ തൊഴിലിനായി നിയമിച്ച യുവതിയെ ഡാറ്റാ എന്‍ട്രി ഓപറേറ്ററായി നിയമിച്ചതില്‍ ദുരുഹതയുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണം മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ ബിനാമി ഭരണമാണ് നടക്കുന്നതെന്നും മുഹമ്മദ് കുഞ്ഞി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ റഫീഖ് കണ്ണൂര്‍, കെ പി എം റഫീഖ്, കബീര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day