|    Dec 8 Thu, 2016 1:42 am
FLASH NEWS

മൊകേരിയില്‍ ബോംബ് പൊട്ടി പൂച്ച കൊല്ലപ്പെട്ടു

Published : 17th November 2016 | Posted By: Navas Ali kn

knr_gl_cat_murder_bomb_knr_161117184503134

മൊകേരി വള്ള്യായിയിലെ നടമ്മലില്‍ ബോംബ് സ്‌ഫോടനത്തില്‍ വളര്‍ത്തു പൂച്ച കൊല്ലപ്പെട്ടു. നടമ്മലിലെ കുനിയില്‍ മജീദിന്റെ വീട്ടിനു മുന്നിലെ ഓവുചാലില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം. വളര്‍ത്തു പൂച്ച സാധാരണപോലെ ഓടിക്കളിക്കവേ ബോംബ് തട്ടി താഴേക്ക് വീണതാവാം സ്‌ഫോടനത്തിനു കാരണമെന്നാണു സംശയം. നാടന്‍ ബോംബാണ് പൊട്ടിയത്. ബോംബിന്റ അവശിഷ്ടങ്ങള്‍ പറമ്പിലും വീട്ടുമുറ്റത്തും ചിതറിത്തെറിച്ച നിലയിലാണ്. പാനൂര്‍ സിഐ കെ എസ് ഷാജി, എസ്‌ഐ കെ വി നിഷാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 276 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day