|    Dec 5 Mon, 2016 10:02 pm
FLASH NEWS

മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു; സിഡിഎസുകള്‍ക്ക് ഒരു കോടി വരെ അനുവദിക്കും

Published : 25th November 2016 | Posted By: SMR

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസുകളില്‍ നിന്നു മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു സിഡിഎസിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. സിഡിഎസുകള്‍ അവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍, ജെഎല്‍ജികള്‍ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക്  തുക വിതരണം ചെയ്യണം.75 ശതമാനമെങ്കിലും ഒബിസി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുള്ള  അയല്‍ക്കൂട്ടങ്ങള്‍ ആല്ലെങ്കില്‍ ജെഎല്‍ജികള്‍ എന്നിവയ്ക്കാണ് വായ്പ വിതരണം ചെയ്യേണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ വിനിയോഗിക്കാം. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപ വരെയും ജെഎല്‍ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും അനുവദിക്കാം.  സിഡിഎസിന് മൂന്നു മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍ക്ക് അല്ലെങ്കില്‍ ജെഎല്‍ജികള്‍ അല്ലെങ്കില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ നാലു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യാം. തിരിച്ചടവ് കാലാവധി 36  മാസം.പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ ഡിസംബര്‍ അഞ്ചിന് കോര്‍പ്പപറേഷന്റെ ജില്ലാ അല്ലെങ്കില്‍ ഉപജില്ലാ ഓഫിസുകളില്‍ സമര്‍പ്പിക്കണം. സിഡിഎസുകള്‍  അപേക്ഷ ഡിസം. 30നകം സമര്‍പ്പിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day