|    Dec 11 Sun, 2016 3:48 am

മേഴ്‌സിക്കുട്ടിയമ്മയുടെ വിവാദപരാമര്‍ശം നീക്കി; നടപടി സ്ഥിരീകരിച്ച് സ്പീക്കര്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: തോട്ടണ്ടി അഴിമതി ആരോപണമുന്നയിച്ച വി ഡി സതീശനെതിരേ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കിയതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ റൂളിങ്. ഒക്ടോബര്‍ 31ന് വി ഡി സതീശന്റെ അഴിമതി ആരോപണത്തിന് നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കുന്നതിനിടെയാണ് മന്ത്രി വിവാദ പദപ്രയോഗങ്ങള്‍ നടത്തിയത്. ഇത് നീക്കം ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം പരിഗണിച്ച് നടത്തിയ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുതഭാഗം സഭാരേഖയില്‍നിന്ന് ഒഴിവാക്കുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച് മന്ത്രി എ കെ ബാലന്‍ നടത്തിയ പ്രസ്താവനയില്‍ അപകീര്‍ത്തികരമായ പരാമര്‍ശമില്ലാത്തതിനാല്‍ സഭാരേഖയില്‍നിന്ന് നീക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്‍മരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എയായ എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രി നല്‍കിയ പരിഹാസം കലര്‍ന്ന മറുപടിയാണ് വിമര്‍ശനം വരുത്തിവച്ചത്. പി ടി തോമസ്, എന്‍ ഷംസുദ്ദീന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക