|    Dec 11 Sun, 2016 3:49 am

മേലൂരില്‍ വീണ്ടും പുഴ കൈയേറ്റം

Published : 8th November 2016 | Posted By: SMR

ചാലക്കുടി: മേലൂരില്‍ വീണ്ടും വ്യാപകമായി പുഴ കൈയേറി. രണ്ടേക്കര്‍ സ്ഥലത്ത് കോണ്‍ക്രീറ്റിങ് നടത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മേലൂര്‍ പഞ്ചായത്തില്‍ ആലയ്ക്കാപ്പിള്ളിയില്‍ പുഴ കൈയേറി സ്വകാര്യ വ്യക്തി കരിങ്കല്‍ ഭിത്തിയും പുഴയിലേക്ക് കല്‍പ്പടവും,കോണ്‍ക്രീറ്റിങും നടത്തിയിരിക്കുന്നത്. ഏകദേശം രണ്ടേക്കര്‍ പുഴയോരം കൈയേറിയാണ് കരിങ്കല്‍ഭിത്തി കെട്ടിയിരിക്കുന്നത്. പുഴയിലേക്ക് ഇറക്കി കല്‍പ്പടവും തൊട്ടപ്പുറത്ത് കോ ണ്‍ക്രീറ്റിങും നടത്തിയിട്ടുണ്ട്. മേലൂരില്‍ മുരിങ്ങൂര്‍, പൂലാനി, കുന്നപ്പിള്ളി പ്രദേശങ്ങളില്‍ വ്യ ാപകമായ പുഴ കൈയേറ്റങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. കൈയേറ്റങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അളന്നു തിട്ടപ്പെടുത്തുന്നതിനും പൊളിച്ച് മാറ്റുന്നതിനും തുടര്‍ നടപടികള്‍ ഒന്നും തന്നെ നടന്നിട്ടില്ല. മുരിങ്ങൂരിലെ കൈയേറ്റം സംബന്ധിച്ച് എഐവൈഎഫ് കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് വീണ്ടും പുഴയോരം കൈയേറിയിരിക്കുന്നത്. കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് മേലൂര്‍ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം ജോയിന്റ്് സെക്രട്ടറി മധു തൂപ്രത്ത് ഉദ്ഘാടനം ചെയ്തു. അബിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. കെഎസ് സുനോജ്, പി എസ് രോഹിത്, എന്‍ പി അഖില്‍, മിഥുന്‍ മുരളി, പി ബി ശ്രുതിനാഥ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക