|    Dec 10 Sat, 2016 6:14 pm

മേലുദ്യോഗസ്ഥന്റെ പീഡനം; പട്ടിക വിഭാഗക്കാരനായ എഎസ്‌ഐ ജോലി വിടുന്നു

Published : 28th October 2016 | Posted By: SMR

മുണ്ടക്കയം: ഡിവൈഎഫ്‌ഐ നടത്തിയ സമ്മേളനത്തിനെതിരേ കേസെടുത്തതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എഎസ്‌ഐ ജോലി ഉപേക്ഷിക്കുന്നു. രോഗിയും പട്ടികജാതി വിഭാഗക്കാരനുമായ മുണ്ടക്കയം പോലിസ് സ്‌റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍  കെ കെ സോമനാണ് പീഡനം സഹിക്കവയ്യാതെ വിആര്‍എസിനു അപേക്ഷ നല്‍കിയത്.
മുണ്ടക്കയം ബസ്സ്റ്റാന്റില്‍ അനധികൃതമായി ഡിവൈഎഫ്‌ഐ പൊതുയോഗം നടത്തിയിരുന്നു. ഇതിനെതിരേ കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം ചുമതലയിലുണ്ടായിരുന്ന സോമന്‍ ഇതിനെതിരേ കേസ് എടുക്കുകയും ചെയ്തതായി പറയുന്നു.  നടപടിയുടെ ഭാഗമായി കേസ് ഫയല്‍ കോടതിക്കു കൈമാറുകയും ചെയ്തു. ഇതിനിടയില്‍ ഭരണകക്ഷിയിലെ സമ്മര്‍ദമാണ് സോമനെ ഉത്തരവാദിയാക്കാന്‍ കാരണമെന്നാണ്  ആരോപണം.
എന്നാല്‍, സിഐ നേരിട്ട് ആവശ്യപ്പെട്ടതിനാലാെണന്നും സോമന്‍ പറഞ്ഞതാണ് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ഇതേതുടര്‍ന്ന് എഎസ്‌ഐയെ കോട്ടയം കണ്‍ട്രോള്‍ റൂമിലേക്കു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം ഫുള്‍ടൈം ഡ്യൂട്ടി കഴിഞ്ഞ സോമനോട് രാവിലെത്തന്നെ പൊന്‍കുന്നം ടൗണിലെത്താനും കാല്‍നട പട്രോളിങ് (ഫൂട്ട് പട്രോളിങ്) നടത്താന്‍ നിര്‍ദേശിച്ചതായും ആക്ഷേപമുണ്ട്.
20 വര്‍ഷമായി പ്രമേഹത്തിനു ചികില്‍സ നടത്തിവരുന്ന സോമന്‍ തുടര്‍ച്ചയായി  ജോലി ചെയ്തത് ശാരീരികവും മാനസികവുമായി അസ്വസ്ഥതയുണ്ടായതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചത്. 2018 വരെ സര്‍വീസുണ്ടെങ്കിലും തുടരാന്‍ പറ്റാത്ത സാഹചര്യം വന്നതിനാല്‍ സ്വയം വിരമിക്കലിനു അപേക്ഷ നല്‍കിയതായി സോമന്‍  തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക