|    Dec 5 Mon, 2016 10:05 pm
FLASH NEWS

മേനകാ ഗാന്ധി മക്കളെ മര്യാദക്ക് നോക്കിയാല്‍ മതി; മുഖ്യമന്ത്രിയെ വിമര്‍ശിക്കണ്ട: പി കെ ബഷീര്‍

Published : 28th October 2016 | Posted By: Navas Ali kn

p-k-basheer

തെരുവുനായ വിഷയത്തില്‍ മേനകാഗാന്ധിയെ രൂക്ഷമായി പരിഹസിച്ച്‌
നിയമസഭയില്‍ പി കെ ബഷീറിന്റെ പ്രകടനം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുസ്‌ലിം ലീഗ് അംഗം പി കെ ബഷീര്‍ എല്ലാവരുടെയും കൈയടി നേടിയത്. ‘എന്താണ് മേനകാ ഗാന്ധിയുടെ വിചാരം. നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും ഡിജിപിയെ ശാസിക്കാനും അവര്‍ ആരാണ്. മൃഗങ്ങളുടെ കാര്യമല്ല, സ്ത്രീകളുടേയും കുട്ടികളുടേയും കാര്യം നോക്കേണ്ട വകുപ്പാണ് അവരുടേതെന്നും അവര്‍ അവരുടെ മക്കളെ മര്യാദയ്ക്ക് നോക്കിയാല്‍ മതിയെന്നും പികെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കേന്ദ്രത്തില്‍ പോയി ചര്‍ച്ച നടത്തി അലഞ്ഞ് നടക്കുന്ന നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള അനുമതി വാങ്ങണം. നമ്മുടെ മുഖ്യമന്ത്രി സ്വയം വിലകുറച്ച്  മേനകാ ഗാന്ധിയെ കാണരുത്. പ്രധാനമന്ത്രിയെ തന്നെ കാണമെന്നും പികെ ബഷീര്‍ ആവശ്യപ്പെട്ടു. മൃഗസ്‌നേഹി സംഘടനകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. അവര്‍ ഇവിടെയുള്ള നായ്ക്കളുടെയെല്ലാം ഫോട്ടോ എടുത്ത് ഡല്‍ഹിയിലേയും മദ്രാസിലേയും ഓഫീസുകളിലേക്ക് അയച്ച് പണം വാങ്ങുകയാണ്. ഒന്നര ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലന്മാരെയാണ് അവര്‍ വെക്കുന്നത്. ഇതിനുള്ള പണം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി കെടി ജലീല്‍ പ്രസംഗിച്ചാല്‍ മാത്രം പോര കാര്യം നടത്തണമെന്നും അതിനാണ് മുഖ്യമന്ത്രി മൂന്ന് വകുപ്പുകളുടെ ചുമതല ഏല്‍പ്പിച്ചതെന്നും ബഷീര്‍ ഓര്‍മിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,997 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day