|    Dec 3 Sat, 2016 11:12 pm
FLASH NEWS

മെഡി. കോളജ് വികസനത്തിന് ജനകീയസമതി

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍  വീരേന്ദ്രകുമാര്‍ എംപി ചെയര്‍മാനും  എ പ്രദീപ്കുമാര്‍ എംഎല്‍എ കണ്‍വീനറുമായി ജനകീയ സമതി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചു വര്‍ഷം കൊണ്ട് കോളജിനെ മികവിന്റെ കേന്ദ്രവും ജന സൗഹൃദ ആശുപത്രിയുമാക്കി മാറ്റും. അവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും കോളജിന്റെ പുരോഗതിക്കുമായി സ്വകാര്യ വ്യക്തികളില്‍ നിന്നും സഹായം സ്വീകരിക്കുമെന്നും ഇതിന് ജനകീയ സമതി നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച്  ഡോക്ടര്‍മാരെ നിയമിക്കും. അനസ്‌തേഷ്യ ഡോക്ടര്‍മാരുടെ കുറവ് ഉടന്‍ പരിഹരിക്കും. കോളജില്‍ കൂടുതല്‍ മരുന്ന് എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. മരുന്നിനായി രോഗികളെ പുറത്തേക്ക് അയക്കുന്നത് നിര്‍ത്താലാക്കും. കോളജിന്റെ വികസനത്തിനായി പോരായ്മകള്‍ പരിഹരിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കോളജില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നല്ല സൗകര്യമൊരുക്കും. ലേബര്‍ റൂം ആധുനിക സൗകര്യത്തോടെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day