|    Dec 6 Tue, 2016 2:09 am
FLASH NEWS

മെഡി. കോളജില്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചു

Published : 19th November 2016 | Posted By: SMR

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചു. കോട്ടയം സ്വദേശികളായി 37 വയസ്സും 33 വയസ്സുമുള്ള ദമ്പതികളുടെ 12 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായത്. 2.7 കിലോ ഗ്രാംതൂക്കമുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണെന്ന് ഗൈനക്കോളജി വിഭാഗം അറിയിച്ചു.2015 ജൂണ്‍ ഒന്നിനാണ്് കോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി യൂനിറ്റായ അസിസ്റ്റന്റ് റീപ്രൊഡക്ടീവ് യൂനിറ്റ് ആരംഭിച്ചത്. അതിന്റെ കീഴില്‍ ലാപ്രോസ്‌കോപ്പി ഐയുഐ ഇന്‍ട്രോ യൂനിറ്റിന് ഇന്‍സമിനേഷന്‍ എന്നീ വിഭാഗവും ആരംഭിക്കുകയും ചെയ്തു. കുട്ടികളില്ലാത്ത ദമ്പതികളെ ലാപ്രോ സ്‌പോപ്പി, ഐയുഐ എന്നീ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. നാളിതുവരെ ഐയുഐ ചികില്‍സിയിലൂടെ 200 ദമ്പതികള്‍ക്ക് കുട്ടികളെ ജനിപ്പിച്ചു. സ്വകാര്യ ആശുപത്രികളില്‍ മൂന്നു മുതല്‍ 10 ലക്ഷം വരെ ചെലവു വരുന്ന ഈ ചികില്‍സക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ 75000 രൂപ മാത്രമാണ് ചെലവായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ടെസ്റ്റ് ട്യൂബ് ശിശു ജനിപ്പിക്കുന്നത് രണ്ടാമത്തെ സംഭവമാണ്. ഇതിനു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത്. ഡോ. അജയകുമാറാണ് ലാപ്രോ സ്‌കോപ്പി ചികില്‍സയിലൂടെ ടെസ്റ്റ് ട്യൂബ് ശിശു ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയത്. ഗൈനക്കളജി മേധാവി ഡോ. സി ജെ സിസിലി, ഡോ. ബീനാ കുമാരി, ഡോ, രാധാമണി സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day