|    Dec 4 Sun, 2016 1:08 am
FLASH NEWS

മെഡിക്കല്‍ കോളജ് സമരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ എത്തും

Published : 26th November 2016 | Posted By: SMR

ബദിയടുക്ക: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി 30ന് നടത്തുന്ന സമരത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സംബന്ധിക്കും. രാവിലെ 10ന് ഉക്കിനടുക്കയില്‍ അമ്മമാര്‍ പ്രതീകാത്മക മെഡിക്കല്‍ കോളജ് തീര്‍ത്ത് പ്രതിഷേധിക്കും. സമരം വിജയിപ്പിക്കാന്‍ ചേര്‍ന്ന പ്രാദേശിക സമിതി യോഗത്തില്‍ പഞ്ചായത്തംഗം എം കെ പ്രസന്ന അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, രാമ പാട്ടാളി, ഗാംബീര്‍ കാട്ടുകുക്കെ, അബ്ദുര്‍ റഹ്മാന്‍ പെര്‍ള, കുഞ്ചാര്‍ മുഹമ്മദ്, നരേന്ദ്രന്‍ ബദിയടുക്ക, കരുണാകരന്‍ ബദിയടുക്ക, ബദറുദ്ദീന്‍ താസിം, അബൂബക്കര്‍ ബണ്‍പ്പത്തടുക്ക, ഭാഗി കംങ്കില, അമിത് ഡിസൂസ, ബാലകൃഷ്ണന്‍, മൊയ്തീന്‍ കുട്ടി പിലാങ്കട്ട, അബൂബക്കര്‍ പെരഡാന, ഡി മഞ്ജുള, കെ ബി അബ്ദുല്‍ ലത്തീഫ്, ടി എം തോമസ്, ബി എല്‍ സി പൈ, അബ്ബാസ് അലി കണ്ടിഗെ, അലി ഉക്കിനടുക്ക സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day