|    Dec 5 Mon, 2016 9:59 am
FLASH NEWS

മെഡിക്കല്‍ കോളജ്; ഡോക്ടര്‍മാരും നഴ്‌സുമാരുമില്ല; രോഗികള്‍ ദുരിതത്തില്‍

Published : 26th November 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂപ്പര്‍സ്‌പെഷ്യാലിറ്റിയിലും ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ രോഗികള്‍ വലയുന്നു. 1957 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും മെഡിക്കല്‍കോളജിലുള്ളത്. വിവിധ തസ്തികകളിലായി 700 ലധികം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. അനസ്‌തേഷ്യാ ഡോക്ടര്‍മാരില്ലാത്തതുകാരണം ശസ്ത്രക്രിയകള്‍ മാസങ്ങളോളം നീണ്ടുപോവുകയാണ്. 34 അനസ്‌തേഷ്യാ ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 19 പേര്‍ മാത്രമേയുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 34 അനസ്‌തേഷ്യാ തസ്തികകളിലും ഡോക്ടര്‍മാരുണ്ട്. സൂപ്പര്‍സ്‌പെഷ്യാലിറ്റി ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. മെഡിക്കല്‍ കോളജിലെ ജീവനക്കാരെയാണ് സൂപ്പര്‍സ്‌പെഷ്യാലിറ്റിയിലും ഡ്യൂട്ടിക്കിടുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വാര്‍ഡില്‍ വര്‍ഷങ്ങളായി പിഎസ്്‌സി നിയമനം നടന്നിട്ടില്ല. ഐസിയുവുകളിലും ജനറല്‍ വാര്‍ഡുകളിലും നഴ്‌സുമാരില്ലാതെ രോഗികള്‍ വലയുകയാണ്. 12 നഴ്‌സുമാര്‍ വേണ്ടിടത്ത് നാലോ അഞ്ചോ നഴ്‌സുമാരുള്ളൂ. 120 പേര്‍ വരെ ഒരു വാര്‍ഡില്‍ പ്രവേശനം തേടാറുണ്ട്. ഇത്രയും രോഗികളെ പരിചരിക്കാന്‍ നാലോ അഞ്ചോ നഴ്‌സുമാര്‍ ഉള്ളതുകാരണം രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 36 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 24 പേരേയുള്ളൂ. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ആറ് അസി. പ്രഫസര്‍മാരും ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ഏഴു അസി. പ്രഫസര്‍മാരുടേയും ഒഴിവുകളുണ്ട്. സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതുകാരണം എല്ലാ വിഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിനോട് വലിയ അവഗണനയാണ് അധികൃതര്‍ കാണിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. മലബാറിലെ വിവിധ ജില്ലകളിലെ ഏക ആശ്രയമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day