|    Dec 9 Fri, 2016 8:54 pm
FLASH NEWS

മെഡിക്കല്‍ കോളജ് ഓപറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മാണം വീണ്ടും വിവാദത്തില്‍

Published : 14th November 2016 | Posted By: SMR

ചെറുതോണി: ബലക്ഷയമുണ്ടെന്ന് കണ്ടെത്തി നിര്‍മാണം നിര്‍ത്തിയ മെഡിക്കല്‍ കോളജിന്റെ ഓപറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മാണം വീണ്ടും വിവാദത്തില്‍. മുമ്പ് കരാര്‍ നല്‍കിയയാളിനു തന്നെ വീണ്ടും കരാര്‍ നല്‍കാനെടുത്ത തീരുമാനമാണ് വിവാദമായിരിക്കുന്നത്.ബലക്ഷയം ജനശ്രദ്ധയില്‍പ്പെട്ടതോടെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൊതുജനങ്ങളിടപെട്ട് തടഞ്ഞിരുന്നു. ജനശ്രദ്ധ മാറിയ തക്കംനോക്കി മുന്‍ കരാറുകാരനെതന്നെ വീണ്ടും ഓപറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്.നിലവില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ പലതും പൊട്ടിയും ഒടിഞ്ഞും വിണ്ടുമാണിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടര കോടി രൂപ മുടക്കിയാണ് ഓപ്പറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത്. തൂണുകളുടെ വിള്ളല്‍വീണ ഭാഗത്ത് സിമന്റ് തേച്ച്  മറച്ചിരിക്കുകയാണ്. വിള്ളല്‍ വീഴുകയും ഒടിയുകയും ചെയ്തിരിക്കുന്ന തൂണുകള്‍ക്ക് മുകളില്‍ ബഹുനില മന്ദിരം നിര്‍മിക്കുന്നത് രോഗികളുടെയും കെട്ടിടത്തിന്റെയും സുരക്ഷയ്ക്ക് വന്‍ ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തയാഴ്ച കെട്ടിടത്തിന്റെ ആദ്യനില കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മന്ദിരത്തിന്റെ ഒരു ഭാഗം മുമ്പ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്പികള്‍ ഉപയോഗിച്ചിരിക്കുന്നത്. കെട്ടിടത്തിനുള്ള ബീമിന്റെ നിര്‍മാണത്തിലും മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കമ്പികള്‍ ഉപയോഗിച്ചിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണമെന്ന വ്യാജേനയാണ് വീണ്ടും സ്വകാര്യവ്യക്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോണ്‍ക്രീറ്റിനായി കഴുകിയ മണല്‍ ഉപയോഗിക്കണമെന്നാണ് ചട്ടമെങ്കിലും ഗുണനിലവാരമില്ലാത്ത പാറപ്പൊടിയാണ് ഉപയോഗിക്കുന്നത്്. ആശുപത്രിയ്ക്കു സമീപം നിര്‍മിക്കുന്ന അഞ്ചു നില കെട്ടിടത്തിന് മുമ്പൊഴിവാക്കിയ വിവാദ കരാറുകാരനെ തന്നെ ഏല്‍പ്പിക്കുന്നതില്‍ വലിയ അഴിമതിയുണ്ടന്ന് ആരോപണമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day