|    Dec 8 Thu, 2016 5:38 am
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലാബ് ഏജന്റുമാരുടെ വിളയാട്ടം

Published : 11th November 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സക്കെത്തുന്ന രോഗികളുടെ രക്തപരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ കുറിപ്പ് ലാബിലേക്ക് എഴുതിക്കൊടുക്കുമ്പോള്‍ കുറിപ്പുമായി വരുന്നവരെ ആശുപത്രിക്കു മുമ്പില്‍ തടഞ്ഞുനിര്‍ത്തി തെറ്റിദ്ധരിപ്പിച്ച് രോഗികളുടെ ബന്ധുക്കളെ സ്വകാര്യ ലാബിലേക്ക് വഴിതിരിച്ചുവിട്ട് ലാബുകാരോട് കമ്മീഷന്‍ വാങ്ങുന്ന സംഘം മെഡിക്കല്‍ കോളജ് പരസിരത്ത് വീണ്ടും സജീവമായി. ആശുപത്രിക്കുള്ളില്‍ ചെയ്യുന്ന പല പരിശോധനകളും ചുരുങ്ങിയ ചെലവില്‍ ചെയ്യാമെന്നിരിക്കെ പുറമെ ഭീമമായ തുകയാണ് ലാബ് പരിശോധനകള്‍ക്കു ഈടാക്കുന്നത്. ഇന്നലെ രാവിലെ മഞ്ചേരിയില്‍ നിന്നും വന്ന രോഗിയുടെ ബന്ധുവിന് ആശുപത്രി കോംപൗണ്ടില്‍ തന്നെയുള്ള എസിആര്‍ ലാബിലേക്ക് തൈറോയ്ഡ് ടെസ്റ്റിനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എസിആര്‍ ലാബ് തേടി പോകുമ്പോള്‍ സന്നദ്ധ സംഘടനയായ സിഎച്ച് സെന്റര്‍ ലാബില്‍ കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തുമെന്ന് പറഞ്ഞ് കബളിപ്പിച്ച് മറ്റൊരു ലാബിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മെഡിക്കല്‍ കോളജ് പരിസരത്തെ സ്വകാര്യ ലാബുകളില്‍ ലാബ് പരിശോധനയ്ക്ക് പലവിധത്തിലുള്ള ഫീസാണ് ഈടാക്കുന്നത്. ഇവിടെ ലാബുകള്‍ യാതൊരു നിയന്ത്രണവും കൂടാതെ പെരുകിവരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്നും ദിനംപ്രതി രോഗികള്‍ കൂടിവരികയാണ്. എന്നാല്‍ ആശുപത്രിയില്‍ ലാബ് പരിശോധനകള്‍ പരിമിതമാണ്. ആശുപത്രി വികസന സമിതിക്ക് രോഗികളില്‍ നിന്നു ഫീസിനത്തില്‍ വാങ്ങിയ കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുണ്ട്. എച്ച്ഡിഎസിന് ആശുപത്രിക്കുള്ളില്‍ ഒരു ചെറിയ ലാബ് മാത്രമാണുള്ളത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ഡോക്ടര്‍മാര്‍ വിലകൂടിയ പരിശോധനയ്ക്ക് എഴുതുമ്പോള്‍ ഇവയൊന്നും എച്ച്ഡിഎസ് ലാബില്‍ ലഭ്യമല്ല. മെഡിക്കല്‍ കോളജ് ആശുപത്രി അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴും കോടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെലവഴിക്കുമ്പോഴും വിദഗ്ധ ലാബ് പരിശോധനകളൊന്നും എച്ച്ഡിഎസ് ലാബില്‍ നടത്തുന്നില്ല എന്നതാണ് വസ്തുത. നെഫ്രോളജി, യൂറോളജി, കാര്‍ഡിയോളജി, തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി എന്നീ പ്രധാന ഭാഗങ്ങളിലെ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആശുപത്രി വികസന സമിതി മാസംതോറും യോഗം കൂടൂമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വികസന സമിതി അംഗങ്ങളില്‍ നാമമാത്രമായ മെമ്പര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day