|    Dec 9 Fri, 2016 5:31 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ 64 സ്ലൈസ് സിടി സ്‌കാനര്‍ ഇനിയുമെത്തിയില്ല

Published : 26th October 2016 | Posted By: SMR

ഇ   രാജന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 സ്ലൈസ് സിടി സ്‌കാനര്‍ ഇനിയുമെത്തിയില്ല. സ്വകാര്യ ലോബിയുടെ ഇടപെടലാണ് സിടി സ്‌കാനര്‍ സ്ഥാപിക്കുന്നതിന് തടസം നില്‍ക്കുന്നതെന്നാണ് ആക്ഷേപം. മൂന്നു വര്‍ഷം മുമ്പ് ആശുപത്രി വികസന സമിതി യോഗത്തിലാണ് 64 സ്ലൈസ് സിടി സ്‌കാനര്‍ സ്ഥാപിക്കുവാന്‍ അനുമതി തേടിയത്. ഈ ഫയല്‍ തിരുവനന്തപുരത്തുനിന്നും ചുവപ്പു നാടയില്‍ നിന്നു രക്ഷപ്പെടുന്നതിന് രണ്ടു വര്‍ഷമെടുത്തു. സര്‍ക്കാരിന് അഞ്ചു പൈസ ചെലവില്ലാത്ത പുതിയ സിടി സ്‌കാനറിനു അനുമതി നല്‍കുന്നതിനു തടസ്സം നിന്നത് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥന്‍മാരായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വികസന സമിതിയിലെ ഒരു മെംബര്‍ സിടി സ്‌കാനറിനു അനുമതി നിഷേധിച്ചതുമായി കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനു ചെലവില്ലാത്ത 64 സ്ലൈസ് സിടി സ്‌കാനര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു അനുമതി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ സിടി സ്‌കാനര്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും നടപടിയെടുത്തില്ല. ഇവിടെ രണ്ടു സിടി സ്‌കാനര്‍ യന്ത്രമാണുള്ളത്. ഇതില്‍ ഒന്ന് 15 വര്‍ഷം പഴക്കമുള്ളതും രണ്ടാമത്തേത് മൂന്നു വര്‍ഷം പഴക്കമുള്ളതുമാണ്. ആധുനിക രീതിയിലുള്ള സ്‌കാനിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കാലപ്പഴക്കമുള്ള സിടി സ്‌കാന്‍ യന്ത്രം ഇടക്കിടെ കേടാവുന്നതു കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സയ്ക്ക് കാലതാമസം വരുകയാണ്. അഞ്ചര കോടി രൂപ ചെലവിലാണ് 64 സ്ലൈസ് സിടി സ്‌കാനര്‍ വാങ്ങുന്നതിനു വികസന സമിതി തീരുമാനിച്ചത്.  പക്ഷേ പഴയ സാങ്കേതിക വിദ്യയിലാകട്ടെ പല തവണ ഫ്‌ളാഷ് ചെയ്യേണ്ടി വരുന്നത് രോഗി—ക്ക് റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളും 64 സ്ലൈസ് സിടിയിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാവും. അതുപോലെ ആന്‍ജിയോഗ്രാമും എളുപ്പമാകുന്നു. നിലവില്‍ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ മാത്രമേ 64 സ്ലൈസ് സിടി സ്‌കാനര്‍ ഉള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day