|    Dec 6 Tue, 2016 2:09 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാര്‍ പണിമുടക്കി

Published : 30th November 2016 | Posted By: SMR

കോട്ടയം: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തി. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പോവുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. രാവിലെ എട്ടിനു ആരംഭിച്ച സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒപി വിഭാഗത്തെയും വാര്‍ഡിന്റെ പ്രവര്‍ത്തനത്തെയും ഡോക്ടര്‍മാരുടെ പണിമുടക്ക് ബാധിച്ചു. അതേസമയം, ലേബര്‍ റൂം അത്യാഹിത വിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് പിജി ഡോക്ടര്‍മാരാണെന്നിരിക്കെ ഇവരുടെ പണിമുടക്ക് ആശുപത്രിയെ കാര്യമായി തന്നെ ബാധിച്ചു. ആരോഗ്യ സര്‍വകലാശാല കോട്ടയം മെഡിക്കല്‍ കോളജിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ക്രിസ്റ്റഫര്‍, ഡോ. ബിനു, ഡോ. ജിതിന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day