|    Dec 9 Fri, 2016 10:52 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിങ് കൗണ്ടര്‍ (മരുന്നു വില്‍പനശാല), സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, എച്ച്ഡിഎസ് ലാബ് എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. എസ്ബിടി മെഡിക്കല്‍ കോളജ് ശാഖയുമായി സഹകരിച്ചാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം മറ്റു കൗണ്ടറുകളിലും ലഭ്യമാക്കും. 25 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് കമ്മ്യൂണിറ്റി പേയിങ് കൗണ്ടറുകള്‍ വഴി മരുന്ന്‌വില്‍പന നടത്തുന്നത്.  ഉദ്ഘാടനം എസ്ബിടി മെഡിക്കല്‍ കോളജ് ശാഖ മാനേജര്‍ ദിലീപ് കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ. എസ് എസ് സന്തോഷ് കുമാര്‍, ആര്‍എംഒ ഡോ. മോഹന്റോയ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day