|    Dec 9 Fri, 2016 5:04 pm
FLASH NEWS

മെഡിക്കല്‍ കോളജിലെ ഡൈനിങ്ഹാളില്‍ അനധികൃത കാന്റീന്‍

Published : 22nd November 2016 | Posted By: SMR

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഹാള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്റീനിലെ നടത്തിപ്പുകാര്‍ കൈയേറി പ്രവര്‍ത്തനം തുടങ്ങി.  കൈയേറ്റത്തിനു പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും ഒത്താശയുണ്ടെന്ന് ആരോപണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്റീന്‍ നടത്തിപ്പുകാര്‍ ഭക്ഷണത്തിന് അമിതചാര്‍ജ് ഈടാക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇവിടെ നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരുമാണു ദിനംപ്രതി ആഹാരം കഴിക്കാനെത്തുന്നത്.  അഞ്ചു ലക്ഷം മുടക്കി അടുത്ത കാലത്ത് പുനര്‍നിര്‍മിച്ച ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈ—നിങ്ഹാളാണ്  കൈയേറി കാന്റീനാക്കിയത്.  സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്റീനിലും ഡൈ—നിങ് ഹാളിലും കാന്റീന്‍ നടത്തിപ്പുകാര്‍ സജീവമായി ഉണ്ടാവും. മുമ്പ് ഓര്‍ഡര്‍ എടുത്ത് കൃത്യസമയത്തു വാര്‍ഡുകളില്‍ ആഹാരം എത്തിച്ചിരുന്നു. ഇപ്പോള്‍, പ്രധാന കാന്റീനില്‍ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്ത് ഡൈ—നിങ് ഹാളിലെത്തിച്ച് വിതരണം ചെയ്യുകയാണ്. ഡൈ—നിങ് ഹാള്‍ കൈയേറി കാന്റീനാക്കിയ നടത്തിപ്പുകാരന്റെ നടപടിക്കെതിരേ ആശുപത്രി വികസന സമിതി അംഗ—മായ പി കെ രാജു ഇടപെട്ടിരുന്നു. ആശുപത്രി വികസന സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും ഉണ്ടായപ്പോള്‍ കാന്റീന്‍ നടത്തിപ്പുകാരെ പുറത്താക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇവര്‍ രഹസ്യമായി വീണ്ടും ഇവിടെ ഭക്ഷണവിതരണം തുടങ്ങി. പുറത്തു ലഭിക്കുന്നതിനേക്കാള്‍  അമിത ചാര്‍ജാണ് ഇവര്‍ ഈടാക്കിവന്നിരുന്നത്. അതേസമയം കാന്റീന്‍കാരന് ഡൈ—നിങ്ഹാളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day