|    Dec 7 Wed, 2016 1:20 am
FLASH NEWS

മെഡിക്കല്‍ കോളജിലെ എക്‌സ് റേ, സിടി സ്‌കാന്‍ പരിശോധനകള്‍ നിലച്ചു

Published : 19th November 2016 | Posted By: SMR

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ രണ്ടു എ ക്‌സ്‌റെ യൂനിറ്റും സിടി സ്‌കാനും തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍. എക്‌സ്‌റെ യൂനിറ്റില്‍ ഒന്ന് ഏതാനും ദിവസം മുമ്പ് തകരാറിലായിരുന്നു. മറ്റൊന്ന് കഴിഞ്ഞ ദിവസമാണ് തകരാറിലായത്. കാലപ്പഴക്കം മൂലമാണ് തകരാറിലായതെന്ന് പറയുന്നു. മെഡിക്കല്‍ കോളജാശുപത്രി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന മെഷിനുകളാണ് വണ്ടാനത്തേക്കു മാറ്റിയത്. ആലപ്പുഴയില്‍ എട്ടു വര്‍ഷത്തോളം ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ കമ്പനിക്കായിരുന്നു ഇതിന്റെ അറ്റകുറ്റകരാര്‍ നല്‍കിയിരുന്നത്. ഈ കരാര്‍ അവസാനിച്ചതോടെ ഇതിന്റെ അറ്റകുറ്റപ്പണിക്കായി 5000 മുതല്‍ 10000 രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. എക്‌സ്‌റെ ഒന്നിന് 30ഉം ഡിജിറ്റലിന് 70ഉം രുപയുമാണ് മെഡിക്കല്‍ കോളജില്‍ ഈടാക്കുന്നത്. ഇതിന് സ്വകാര്യ സ്ഥാപനങ്ങളില്‍ യഥാക്രമം 100 ഉം 250 മാ ണ് നല്‍കേണ്ടിവരിക. ആ ശു പ ത്രിയിലെ എ ക്‌സറെ സംവിധാനം തകരാറിലായ തോടെ ഇന്നലെ ആശുപത്രിയിലെത്തിയ നുറുകണക്കിനു രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു. ബിപിഎല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ ചികില്‍സ സൗജന്യമാണ്. ഇവരും ഇന്നലെ കൂടിയ നിരക്കില്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു.എക്‌സ് റേ യൂനിറ്റിന്റെ കേടായ ഭാഗങ്ങള്‍ മാറ്റാതെ അറ്റകുറ്റപ്പണിമാത്രം നടത്തുന്നതാണ് നിരന്തരം കേടാകാനുള്ള കാരണമെന്ന് പറയുന്നു. ഈ യൂനിറ്റില്‍ ഒമ്പതു സ്ഥിരം ജീവനക്കാരുണ്ടെങ്കിലും ആശുപത്രി വികസന സമിതി നിയോഗിച്ച ആറു താല്‍കാലിക ജീവനക്കാരെ കൊണ്ടാണ് ജോലി ചെയ്യിക്കുന്നതെന്നും ആക്ഷേപമുണ്ട്. ആശുപത്രിയിലെ എക്‌സ്‌റെ തകരാറിലായതിനു പിന്നാലെയാണ് സി ടി സകാന്‍ പരിശോധനയും നിലച്ചത്. യന്ത്രത്തിന്റെ തകരാറാണ് കാരണം.  പരിശോധനയുടെ ചിത്രം തെളിയാതെ വന്നതോടെ ഇന്നലെ വൈകീട്ടാണ് സിടി സ്‌കാന്‍ പരിശോധന നിര്‍ത്തിവച്ചത്. ഇതോടെ അടിയന്തര ചികില്‍സ ആവശ്യമായവര്‍ ദുരിതത്തിലായി. അപകടങ്ങളില്‍ തലയ്ക്കു പരിക്കേറ്റ് ചികില്‍സ ആവശ്യമായവരാണ് സി ടി സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാവുന്നത്. സ്‌കാനിങ്് യന്ത്രം തകരാറിലായതോടെ ഇതിനും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.  അടിയന്തിരമായി കേടായ യന്ത്രങ്ങളുടെ തകരാറു പരിഹരിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day