|    Dec 9 Fri, 2016 8:57 pm
FLASH NEWS

മെഡിക്കല്‍ കമ്മീഷന്‍ രൂപീകരണ നീക്കം; ഐഎംഎ പ്രതിഷേധം ഇന്ന്

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 500ല്‍പരം സ്ഥലങ്ങളില്‍ ധര്‍ണ നടത്തുമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. എസ് എസ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യവിരുദ്ധമാണ് നിര്‍ദിഷ്ട ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലെന്ന് അവര്‍ ആരോപിച്ചു. ഇത് വൈദ്യസേവന മേഖലയെ തകര്‍ക്കും. മെഡിക്കല്‍ രംഗവുമായി ബന്ധമില്ലാത്ത ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. നിലവിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുതാര്യതയോടെ ഭേദഗതി ചെയ്യുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ 686 ജില്ലകളില്‍ 1,765 ശാഖകളുള്ള ഐഎംഎയില്‍ 2.7 ലക്ഷം ഡോക്ടര്‍മാര്‍ അംഗങ്ങളാണ്. ആറ് മുഖ്യ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന രണ്ടുവര്‍ഷം മുമ്പ് സമരത്തിനൊരുങ്ങിയിരുന്നു. 2015ല്‍ നിശ്ചയിച്ച ധര്‍ണ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ അഭ്യര്‍ഥന മാനിച്ചാണ് മാറ്റിവച്ചത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നായിരുന്നു അന്ന് മന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍, ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച് ഐഎംഎ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day