|    Dec 8 Thu, 2016 7:51 pm

മൃതദേഹം പുറത്തെത്തിച്ചത് കനത്ത സുരക്ഷയില്‍

Published : 26th November 2016 | Posted By: SMR

നിലമ്പൂര്‍: ഉള്‍വനത്തില്‍ കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ  മൃതദേഹം പുറത്തെത്തിച്ചത് കനത്ത സുരക്ഷയോടെ. പൂളക്കപ്പാറയില്‍ നിന്ന് 10 കിലോമീറ്ററോളം ഉള്‍വനത്തിലായി എട്ടുകണ്ടംപാലം വനമേഖലയിലായിരുന്നു മാവോവാദികളുടെ ഒളിസങ്കേതം. വിവിധ വകുപ്പുകളിലെ ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം വനത്തില്‍ നിന്നു പുറത്തെത്തി. രണ്ടോടെ രണ്ട് ആംബുലന്‍സുകള്‍ കാട്ടിലേക്ക് കടത്തിവിട്ടു. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉള്‍പ്പെടെയുള്ള മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ പൂളക്കപ്പാറയിലെ വനം ഔട്ട്‌പോസ്റ്റിന് സമീപമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയോ തമിഴ്‌നാട്, കര്‍ണാടക പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളെയോ കടത്തിവിടാന്‍ കേരള പോലിസ് തയ്യാറായില്ല. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടോ മൃതദേഹങ്ങള്‍ കണ്ടെടുത്തതു സംബന്ധിച്ചോ യാതൊരു വിവരവും പോലിസ് മാധ്യമങ്ങള്‍ക്കു കൈമാറിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day