|    Dec 9 Fri, 2016 1:11 pm

മൂവാറ്റുപുഴയില്‍ ഡിസംബര്‍ 15നകം ഗതാഗതപരിഷ്‌കാരം

Published : 23rd November 2016 | Posted By: SMR

മൂവാറ്റുപുഴ: നഗരത്തില്‍ ഡിസംബര്‍ 15നകം ഗതാഗതപരിഷ്‌കാരം നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നഗരത്തില്‍ മാസങ്ങള്‍ക്കുമുമ്പ് നടപ്പാക്കാന്‍ തീരുമാനിച്ച ഗതാഗതപരിഷ്‌കാരം അട്ടിമരിച്ചത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ ഉഷാ ശശിധരന്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഗതാഗതപരിഷ്‌കാരം അട്ടിമറിച്ചത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയംഗം പി വൈ നൂറുദ്ദീന്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ ചേരണമെന്ന് പ്രതിപക്ഷമായ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. നഗരത്തില്‍ വര്‍ഷങ്ങളായി നടപ്പാവാതെ കിടന്നിരുന്ന പരിഷ്‌കാരങ്ങളാണ് അഞ്ചുമാസം മുമ്പ് നടപ്പാക്കിയത്. എന്നാല്‍ പരിഷ്‌കാരം നടപ്പാക്കി ഒരാഴ്ച തികയുംമുമ്പേ എല്ലാം അട്ടിമറിക്കുകയായിരുന്നു. ഗതാഗതക്രമീകരണങ്ങള്‍ക്കായി നിര്‍മിച്ച പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ നഗരസഭാ വളപ്പില്‍ കൂട്ടിയിട്ടത് വിവാദമായിരുന്നു. ഇന്നലെ കൗണ്‍സില്‍ ചേര്‍ന്നയുടന്‍ പ്രശ്‌നം ചെയര്‍പേഴ്‌സന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ എ അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം ഗതാഗതപരിഷ്‌കാരം നടപ്പാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവാത്തത് ബഹളത്തില്‍ കലാശിക്കുകയും ചെയ്തു. ഭരണപ്രതിപക്ഷ ബഹളത്തിനിടെ 15നകം തീരുമാനം നടപ്പാക്കാമെന്ന് ചെയര്‍പേഴ്‌സന്‍ പ്രഖ്യാപിച്ചശേഷം കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. അതേസമയം ഗതാഗതപരിഷ്‌കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധവുമായി രംഗത്തുവന്ന ഭരണകക്ഷി കൗണ്‍സിലര്‍ മൗനംപാലിച്ചതും ശ്രദ്ധേയമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day