|    Dec 3 Sat, 2016 5:50 am
FLASH NEWS

മൂലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

Published : 26th October 2016 | Posted By: SMR

പത്തനംതിട്ട: ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി, സരസകവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ സ്മരണയ്ക്കായി മികച്ച കവികള്‍ക്കു നല്‍കുന്ന 31 ാമത് മൂലൂര്‍ അവാര്‍ഡിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
നവാഗത കവികളെ പ്രോല്‍സാഹിപ്പിക്കുന്നതിനു നല്‍കുന്ന മൂന്നാമത് മൂലൂര്‍ പുരസ്‌കാരത്തിനും കവിതകള്‍ ക്ഷണിച്ചു. പുസ്തക രൂപത്തില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവരെയാണ് 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനു പരിഗണിക്കുന്നത്. ഈ വര്‍ഷം പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കവിതാരചനാ മല്‍സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച കവിതയ്ക്ക് 5001 രൂപയും പ്രശസ്തിപത്രവും നല്‍കും. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതമാണ് വിദ്യാര്‍ഥികള്‍ കവിത അയക്കേണ്ടത്.
മികച്ച കവിക്കുള്ള 31ാമത് മൂലൂര്‍ അവാര്‍ഡിന് കൃതികളുടെ നാലു പ്രതികളും നവാഗത കവികള്‍ക്കുള്ള പുരസ്‌കാരത്തിന് ഒരു കവിതയുടെയും പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഒന്നാമത് മൂലൂര്‍ പുരസ്‌കാരത്തിന് ഒരു കവിതയുമാണ് ലഭിക്കേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day