|    Dec 3 Sat, 2016 11:13 pm
FLASH NEWS

മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published : 11th November 2016 | Posted By: SMR

ചേളന്നൂര്‍: ചേളന്നൂര്‍ പഞ്ചായത്തില്‍ രണ്ടിടത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു. പള്ളിപ്പൊയില്‍ പുതിയോത്ത് പുറായില്‍ ഷാജി, കൊല്ലരക്കല്‍ സുല്‍ഫിനാസ്, കട്ടിലേരി തെക്കെതൊടുകയില്‍ ചന്ദ്രന്റെ മകന്‍ നിതിന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ പകല്‍ സയത്താണ് സംഭവം. മിനിയാന്നും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിപ്പൊയില്‍ ഷമിജാസിന്റെ മകന്‍ റഹ്ബില്‍, ഏഴേ ആറ് കോലം കണ്ടി പ്രസൂണിന്റെ മകന്‍ യശ്വിന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഇരുവരെയും നായ കടിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടി. ചേളന്നൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവ് നായക്കള്‍ ആക്രമണ സ്വഭാവവും കാണിക്കുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day