|    Dec 4 Sun, 2016 9:50 pm
FLASH NEWS

മൂന്നു കോടി കുട്ടികള്‍ ശ്വസിക്കുന്നത് മലിനവായു; വര്‍ഷത്തില്‍ 600000 കുട്ടികള്‍ മരിക്കുന്നു

Published : 1st November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ലോകത്തെമ്പാടുമുള്ള മൂന്നു കോടി കുട്ടികള്‍ ശ്വസിക്കുന്നത് മലിനവായുവെന്ന് യൂനിസെഫ് റിപോര്‍ട്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ആറിരട്ടിയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതെന്നും റിപോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങളില്‍ നിന്നുള്ള പുകയും വസ്തുക്കള്‍ കത്തിക്കുന്നതുമൂലമുള്ള പൊടിപടലങ്ങളുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നത്.
ആറു ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് വായുമലിനീകരണം മൂലമുണ്ടാവുന്ന അസുഖങ്ങള്‍ ബാധിച്ചാണ്. അന്തരീക്ഷ മലിനീകരണം ന്യൂമോണിയക്കും തലച്ചോറിനെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ക്കും കാരണമാവുന്നു.
ഓരോ വര്‍ഷവും അഞ്ചു വയസ്സിനു താഴെയുള്ള ആറു ലക്ഷത്തോളം കുട്ടികളുടെ മരണത്തിലേക്ക് വായുമലിനീകരണം നയിക്കുന്നു. കോടിക്കണക്കിന് കുട്ടികള്‍ക്ക് മാറാവ്യാധികള്‍ ഉണ്ടാവുന്നതിനും ഇത് കാരണമാവുന്നതായി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറകടര്‍ ആന്റണി ലേക്ക് പറഞ്ഞു.
കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു പുറമെ അവരുടെ തലച്ചേറിനു വൈകല്യമുണ്ടാക്കുന്നതിലേക്കും മലിനീകരണം നയിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day