|    Dec 8 Thu, 2016 3:16 pm
FLASH NEWS

മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

Published : 28th November 2016 | Posted By: SMR

കഴക്കൂട്ടം: മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വേങ്ങോട് മുട്ടുക്കോണം തേരിക്കട പുന്നശ്ശേരിക്കോണത്ത് രാധികാ ഭവനില്‍ നീതുവിന്റെ മകന്‍ മൂന്നുമാസം പ്രായമായ അനുദേവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരിച്ച വിവരം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. കുഞ്ഞിന് അസുഖം ബാധിച്ച് ഞായറാഴ്ച രാവിലെ ആറുമണിയോടെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ച നിലയിലായിരുന്നു. തുടര്‍ നടപടികള്‍ക്കായി കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും കുഞ്ഞിന്റെ മൃതദേഹവുമായി അവര്‍ ആംബുലന്‍സില്‍ കയറി പോയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ മൃതദേഹം മറവുചെയ്യാനുള്ള വീട്ടുകാരുടെ ശ്രമം ബന്ധുക്കളിലും നാട്ടുകാരിലും സംശയമുളവാക്കി. അതിനിടെ കുഞ്ഞിന് അനക്കുമുണ്ടെന്ന സംശയത്തില്‍ പതിനാറാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാര്‍ മംഗലപുരം പോലിസില്‍ വിവരമറിച്ചു. രണ്ടാമത് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ നീതുവും കാമുകനും ഒപ്പം പോയില്ല. നെടുമങ്ങാട് ആശുപത്രിയിലെ ചികില്‍സാ കാര്‍ഡുകള്‍ എടുക്കാനെന്നു പറഞ്ഞ് ഇരുവരും മുങ്ങുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും നിശ്ചലമാണ്. അഞ്ചു വര്‍ഷം മുമ്പ് വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം ശാന്തിഗിരി പൂലന്തറയില്‍ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞുവന്ന ഇവര്‍ക്ക് നാലുവയസ്സുള്ള മകനുണ്ട്. ഒന്നര വര്‍ഷം മുമ്പ് നീതു സമീപവാസിയായ അമലിനോടൊപ്പം ഒളിച്ചോടി. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇവര്‍ വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് എന്നീ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിനെ സുഖമില്ലാതെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് നീതു കാമുകനോടൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുഞ്ഞുമായി വേങ്ങോട്ടെ മാതാവിന്റെ വീട്ടിലെത്തുകയായിരുന്നു. നീതു കുഞ്ഞിന് മുലപ്പാല്‍ പോലും കൊടുക്കാറില്ലെന്ന് കാമുകന്‍ പറഞ്ഞതായും ചില ബന്ധുക്കള്‍ ആരോപിച്ചു. മംഗലപുരം പോലിസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം അഞ്ചുമണിയോടെ വീട്ടുവളപ്പില്‍ മറവുചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഉചിതമായ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്ന് പോലിസ് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day