|    Oct 27 Thu, 2016 6:38 am
FLASH NEWS

മൂന്നാമങ്കത്തിന് ബ്ലാസ്‌റ്റേഴ്‌സ് തയ്യാര്‍

Published : 8th September 2016 | Posted By: SMR

കൊച്ചി: മൂന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി(ഐഎസ്എല്‍) കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. തുടര്‍ന്ന് രണ്ടാംഘട്ട പരിശീലനത്തിനായി ടീം ഇന്നലെ തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ടു.
ടീമുടമയായ സചിന്‍ ടെണ്ടുല്‍ക്കര്‍, പുതിയ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ടീം പ്രഖ്യാപനം.
ചലച്ചിത്രതാരം നിവിന്‍ പോളിയെ ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസഡറായി നിയമിച്ചു. പുതിയ കോച്ചായ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തില്‍   ടീമി ല്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കീരിടം പിടിക്കാന്‍ ഇറങ്ങുന്നത്. ആരോ ണ്‍ ഹ്യൂസാണ് മാര്‍ക്വി താരം. ഡിഫന്‍ഡര്‍ സെഡ്രിക് ഹെങ്‌ബെര്‍ട്ട്, ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക്, മൈക്കല്‍ ചോപ്ര, അസ്രാക്ക് മഹമ്മത്, ഡ്യൂക്കന്‍സ് നാസണ്‍, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ഡിഡിയര്‍ ബോറിസ് കാഡിയോ, എല്‍ഹാഡ്ജി ഔസിന്‍ ഡോയെ തുടങ്ങിയ 27 താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ടീം.
കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരായിരുന്ന അന്റോണിയോ ജര്‍മ്മ ന്‍, ജോസു എന്നിവരും ഇവരോടൊപ്പമുണ്ട്.  ഇവരോടൊപ്പം ഇന്ത്യന്‍ താരങ്ങളായ സന്ദേശ് ജിംഗാന്‍, മെഹ്താബ് ഹുസയ്ന്‍, സന്ദീപ് നന്തി, മുഹമ്മദ് റാഫി, ഗുര്‍വിന്ദര്‍ സിങ് എന്നിവരും ഐഎസ്എല്ലില്‍  അണിനിരക്കും.
വിദേശ കളിക്കാരും ഇന്ത്യന്‍ കളിക്കാരും തമ്മില്‍ ഒത്തിണക്കം ഉണ്ടാക്കുകയാണ് സീസണില്‍ ടീമിന്റെ പ്രധാന വെല്ലുവിളിയെന്നും ആക്രമണോല്‍സുകമായി കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇഷ്ടപ്പെടുന്നതെന്നും കോച്ച് കോപ്പല്‍ പറഞ്ഞു.
എല്ലാവരും ഒത്തുചേര്‍ന്ന് മികച്ച കളി പുറത്തെടുക്കും. എതിര്‍ ടീമിന് അനുസരിച്ച് തന്ത്രങ്ങള്‍ മാറ്റി തങ്ങളുടെ ശക്തി പുറത്തെടുക്കുന്ന രീതിയില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാരീരികക്ഷമതയിലും കളിരീതിയിലും വ്യത്യാസമുണ്ട്. ഇതിനെ മറികടക്കാന്‍ ശ്രമിക്കും- കോപ്പല്‍ വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നിന് ഗുവാഹത്തിയി ല്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ തിരേയാണ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.
കേരള ശൈലിയില്‍ മുണ്ട് ധരിച്ച് നമസ്‌കാരം പറഞ്ഞ് സചിന്‍
കൊച്ചി:  ടീമിനെ അവതരിപ്പിക്കാന്‍ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളുമായ സചിന്‍ ടെണ്ടുല്‍ ക്ക ര്‍ വേദിയിലെത്തിയത് മലയാളികളുടെ ഇഷ്ടവേഷമായ മുണ്ട് ധരിച്ച്. അവതാരക സചിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ സദസില്‍ നിന്നും നിര്‍ത്താതെ കരഘോഷമുയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയായ മഞ്ഞ ബനിയന്‍ ധരിച്ച്  കസവുമുണ്ടും ഉടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ കൈകൂപ്പിയാണ് സചിന്‍ വേദിയിലെത്തിയത്.
സചിനു പിന്നാലെ ടീമിന്റെ മറ്റുടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, പ്രസാദ്, അല്ലു അരവിന്ദ് എന്നിവരും കേരളീയ വേഷത്തില്‍ വേദിയിലെത്തി. ആദ്യമായി മുണ്ടു ധരിച്ചതിന്റെ സന്തോഷവും സചിനും മറ്റുളളവ രും തങ്ങളുടെ പ്രസംഗത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ചിരഞ്ജീവിയും നാഗാര്‍ജുന യും പ്രസാദുമെല്ലാം ഇംഗ്ലീഷില്‍ പ്രസംഗിച്ചപ്പോള്‍ അവസാന  ഊഴക്കാരനായി മൈക്ക് കൈയിലെടുത്ത സചിന്‍ എല്ലാവര്‍ക്കും നമസ്‌കാരം എന്ന് പറഞ്ഞ് മലയാളത്തിലാണ് സദസിനെ അഭിവാദ്യം ചെയ്തത്. സചി ന്‍ മലയാളം പറയുന്നത് കേട്ട് അദ്ഭുതത്തോടെ ചിരഞ്ജീവിയും നാഗാര്‍ജനയുമെല്ലാം കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ മലയാള ഭാഷ കൂടുതല്‍ വഴങ്ങാത്തതിനാല്‍ കൂടുതല്‍ റിസ്‌ക് എടുക്കാതെ ബാക്കി പ്രസംഗം  ഇംഗ്ലീഷിലായിരുന്നു.
ബ്ലാസ്റ്റഴേസ് മികച്ച ടീമാണെന്നും കേരളത്തിലെ വലിയ ആരാധക സമൂഹമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ശക്തിയെന്നും സചിന്‍ പറഞ്ഞു. കഴിവും പരിചയസമ്പത്തുമുള്ള യുവനിരയെ അണിനിരത്തിക്കൊണ്ടുള്ള ടീമാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. കേരളത്തിലെ ആരാധകരെ ഏറ്റവും നല്ല രീതിയില്‍ തന്നെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രകടനമായിരിക്കും ഇത്തവണ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഉണ്ടാവുകയെന്നും അ ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം
അന്റോണിയോ ജര്‍മ്മന്‍, കെവിന്‍സ് ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര, മുഹമ്മദ് റാഫി, തോംങ്കോസിം ഹാവുകിപ്, ഫാറുഖ് ചൗധരി, ഡ്യൂക്കന്‍സ് നാസണ്‍ (മുന്നേറ്റനിര).
ഇഷ്ഫാഖ് അഹമ്മദ്, ജോസു കുര്യാസ്, മെഹ്താബ് ഹുസയ്ന്‍, മുഹമ്മദ് റഫീഖ്, പ്രശാന്ത് കറുത്തടത്ത്കുനി, ഡിഡിയര്‍ ബോറിസ് ഖാഡിയോ, സികെ വിനീത്, അസ്രാക്ക് മഹമ്മദ്, വിനീത് റായ്(മധ്യനിര).
ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെ ങ്ബാര്‍ട്ട്, ഗുര്‍വിന്ദര്‍ സിങ്, എല്‍ഹാദ്ജി ഡോയെ, പ്രതീക് ചൗധരി, റിനോ ആന്റോ, സന്ദേശ് ജിംഗാന്‍(പ്രതിരോധനിര).
ഗോള്‍ കീപ്പര്‍മാര്‍: ഗ്രഹാം സ്റ്റാക്ക്, സന്ദീപ് നന്തി, കുനല്‍ സാവന്ത്, മുഹമ്മദ് മൊനിരുസമാന്‍.
മുഖ്യ കോച്ച് – സ്റ്റീവ് കോപ്പല്‍, അസിസ്റ്റന്റ് കോച്ചുമാര്‍ – വാള്‍ട്ടര്‍ ഡൗണ്‍സ്, ഇഷ്ഫാക് അഹമ്മദ്, സ്‌പോര്‍ട് സയന്റിസ്റ്റ് -നിയാല്‍ ക്ലാര്‍ക്ക്, ഗോള്‍കീപ്പിങ് കോച്ച് – ഗ്രഹാം സ്റ്റാക്ക്, ഡോക്ടര്‍-ഷിബു വര്‍ഗീസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day