|    Dec 6 Tue, 2016 11:24 pm
FLASH NEWS

മൂന്നടിച്ച് ആഴ്‌സനല്‍ ജയിച്ചു; ബാഴ്‌സലോണയ്ക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും സമനില

Published : 29th November 2016 | Posted By: SMR

ബാഴ്‌സലോണ/ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെ മുക്കി ആഴ്‌സനല്‍ കരുത്തുകാട്ടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലകൊണ്ട് തൃപ്തിപെടേണ്ടിവന്നു. സ്പാനിഷ് ലീഗില്‍ കരുത്തന്‍മാരായ ബാഴ്‌സലോണയ്ക്കും സമനിലക്കുരുക്ക് വീണു.
യുനൈറ്റഡിനെ തളച്ച് വെസ്റ്റ്ഹാം
ഇബ്രാഹിമോവിചും പോഗ്ബയും ജുവാന്‍മാറ്റയുമെല്ലാം കളം നിറഞ്ഞ് കളിക്കുന്ന കരുത്തന്‍മാരായ യുണൈറ്റഡിനെ വെസ്റ്റ്ഹാം 1-1 സമനിലയില്‍ തളച്ചു. ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയില്ലാതെ മല്‍സരത്തിനിറങ്ങിയ യുണൈറ്റഡ്- വെസ്റ്റ്ഹാം മല്‍സരത്തില്‍ കളിമികവിന്റെ സമനിലയാണ് വെസ്റ്റ്ഹാം നേടിയെടുത്തത്. മല്‍സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍തന്നെ വെസ്റ്റ്ഹാം കരുത്ത് കാട്ടി വലകുലുക്കി. രണ്ടാം മിനിറ്റില്‍  ഡിയേഫ്ര സാക്കോയാണ് വെസ്റ്റഹാമിന്റെ അക്കൗണ്ട് തുറന്നത്. ഗോള്‍ വഴക്കത്തോടെ ഉണര്‍ന്നു കളിച്ച യുണൈറ്റഡിനായി ഇബ്രാഹിമോവിച് 21ാം മിനിറ്റില്‍ സമനിലഗോള്‍ സ്വന്തമാക്കി. ഇരു ഗോളുകളും ആദ്യ പകുതിയില്‍തന്നെ വീണപ്പോള്‍ രണ്ടാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു. മല്‍സരത്തില്‍ പോള്‍ പോഗ്ബക്കും ഫെല്ലനിക്കും അന്റോണിയോ വലന്‍സിയക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു. മല്‍സരത്തിനിടെ യുണൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോക്ക് റഫറി താക്കീത് നല്‍കി. മല്‍സരത്തിന്റെ ആദ്യമിനിറ്റില്‍ത്തന്നെ വെസ്റ്റ്ഹാം ഗോള്‍ നേടിയപ്പോള്‍ കുപ്പിവെള്ളം തൊഴിച്ച് തെറുപ്പിച്ചതിനാലാണ് മൊറീഞ്ഞോയ്ക്ക് താക്കീത് ലഭിച്ചത്. സമനിലയോടെ 12 മല്‍സരങ്ങളില്‍നിന്ന് 19 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്.
സാഞ്ചസ് ഡബിളില്‍ ആഴ്‌സനല്‍ മിന്നി
അലക്‌സിസ് സാഞ്ചസ് ഡബിളടിച്ച് തിളങ്ങിയ മല്‍സരത്തില്‍ ബോണ്‍മൗത്തിനെതിരേ 3-1 ന്റ തകര്‍പ്പന്‍ ജയം ആഴ്‌സനല്‍ സ്വന്തമാക്കി. മല്‍സരത്തിന്റ തുടക്കം തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സനലിന് വേണ്ടി 12ാം മിനിറ്റില്‍ സാഞ്ചസ് ലക്ഷ്യം കണ്ടു. എന്നാല്‍ ഗോള്‍വഴക്കത്തോടെ കൂടുതല്‍ ശക്തമായ പ്രകടനം പുറത്തെടുത്ത ബോണ്‍മൗത്തിന് വേണ്ടി കോള്‍ വില്‍സന്‍ വലകുലുക്കി ടീമിന് സമനിലഗോള്‍ സമ്മാനിച്ചു. മല്‍സരത്തിന്റെ 23ാം മിനിറ്റില്‍ പെനാല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ചാണ് വില്‍സന്‍ കരുത്തുകാട്ടിയത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനങ്ങളുമായി ഇരു ടീമുകളും മുന്നേറിയെങ്കിലും ഗോള്‍വല വീണ്ടു കുലുക്കി ലീഡുയര്‍ത്താനായില്ല.
രണ്ടാം പകുതിയില്‍ കൂടുതല്‍ അക്രമണഫുട്‌ബോള്‍ ശൈലിയാണ് ആഴ്‌സനല്‍ പുറത്തെടുത്തത്. ആവ്‌സലിന്റെ അക്രമത്തിന്റെ മൂര്‍ച്ചകൂടിയപ്പോള്‍ ബോണ്‍മൗത്ത് പ്രതിരോധത്തിലേക്കൊതുങ്ങി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ തിയോ വാള്‍കോട്ട് ആഴ്‌സനലിന്റെ ലീഡുയര്‍ത്തി. 53ാം മിനിറ്റിലാണ് വാള്‍കോട്ടിന്റെ ഗോള്‍ നേട്ടം. ആഴ്‌സനല്‍ 2-1 ന്റെ ലീഡ് നേടിയപ്പോള്‍ ബോണ്‍മൗത്ത് സമനിലക്കായി പൊരുതിനോക്കി. എന്നാല്‍ മല്‍സരത്തിന്റെ 90ാം മിനിറ്റില്‍ സാഞ്ചസ് വീണ്ടും വലകുലുക്കിയപ്പോള്‍ ബോണ്‍മൗത്തിന് 3-1 ന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ജയത്തോടെ 12 മല്‍സരങ്ങളില്‍നിന്ന് 25 പോയിന്റുകളുമായി നാലാംസ്ഥാനം നിലനിര്‍ത്തി.
സ്‌റ്റോക്‌സിറ്റി ജയിച്ചു
വാറ്റ്‌ഫോര്‍ഡിനെ 1-0 ന് മുക്കി സ്‌റ്റോക്‌സിറ്റി കരുത്തുകാട്ടി. 29ാം മിനിറ്റില്‍ ഹ്യൂറിഹോ ഗോമസാണ് സ്‌റ്റോക് സിറ്റിയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. വാറ്റ്‌ഫോര്‍ഡ് താരങ്ങള്‍ ഫൗളുകല്‍നിറഞ്ഞ അക്രമണശൈലി പുറത്തെടുത്തപ്പോള്‍ മ്യൂഗല്‍ ബ്രിട്ടോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോവകയും ആമര്‍മതിനും ബ്രിട്ടോസിനും ഹോലിബ്‌സിനും ബെഹ്‌റാമിക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു.
സതാംപ്റ്റന്‍ 1- എവര്‍ട്ടന്‍ 0
എവര്‍ട്ടനെ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്റ്റന്‍ തകര്‍ത്തു. മല്‍സരത്തിന്റെ ഒന്നാംമിനിറ്റില്‍തന്നെ ചാര്‍ളി ആസ്റ്റിന് സതാംപ്റ്റനായി വിജയഗോള്‍ സ്വന്തമാക്കി. എവര്‍ട്ടന്‍ പട്ടികയിലെ ഏഴാം സ്ഥാനത്തും സതാംപ്റ്റന്‍ 11ാം സ്ഥാനത്തുമാണുള്ളത്.
കരുത്തര്‍ക്ക് സമനില
നെയ്മറും ലയണല്‍ മെസ്സിയും സുവാരസും ബൂട്ടണിയുന്ന ശക്തരായ ബാഴ്‌സലോണയെ റയല്‍ സോഡിഡാഡ് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ ബാഴ്‌സലോണയെ ഞെട്ടിച്ച് റയല്‍ സോസിഡാഡ് ആദ്യം വലകുലുക്കി. വില്യന്‍ ജോസാണ് സോിഡാഡിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വഴക്കത്തോടെ ഉണര്‍ന്ന ബാഴ്‌സലോണക്കുവേണ്ടി മെസ്സി 59ാം മിനിറ്റില്‍ സമനിലഗോള്‍ സ്വന്തമാക്കി. സൂപ്പര്‍താരം സുവാരസിന് മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു.
അത്‌ലറ്റികോ മാഡ്രിഡ് മിന്നി ജയിച്ചു
എതിരുപറയാനില്ലാത്ത മൂന്ന് ഗോളിനാണ് കരുത്തന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് ഓഷ്യാനയെ തളച്ചത്. 36ാം മിനിറ്റില്‍ ഡിയേഗോ ഗോഡിന്‍ 37ാം മിനിറ്റില്‍ കെമിന്‍ ഗാമയെ്‌റോ 90ാം മിനിറ്റില്‍ ഫെരയ്‌റ എന്നിവര്‍ അത്‌ലറ്റിക്കോയ്ക്കായി ഗോളുകള്‍ നേടി. ഓഷ്യാനക്ക് 14ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റോബര്‍ട്ടോ ടോറസ് പാഴാക്കികളഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day