|    Dec 11 Sun, 2016 3:46 am

മൂട്ട ശല്യം; മുട്ടം സാമൂഹികാരോഗ്യകേന്ദ്രത്തിലെ വനിതാ വാര്‍ഡ് അടച്ചു

Published : 28th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: മൂട്ട ശല്യം രൂക്ഷമായി വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ വാര്‍ഡ് താല്‍ക്കലികമായി അടച്ചു. പുരുഷ വാര്‍ഡില്‍ കിടപ്പു രോഗികളായ സ്ത്രീകളെ  കിടത്താനുള്ള സൗകര്യം അധികൃതര്‍ ഒരുക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് മൂട്ടകളുടെ ശല്യം അതിരുവിട്ടത്.ഇതിനെ തുടര്‍ന്ന്  ആശുപത്രി അധികൃതര്‍ ഇതിനെ നശിപ്പിക്കുന്നതിനായി മരുന്നു തളിച്ചെങ്കിലും ഫലമുണ്ടായില്ല ഇതിനു ശേഷം കട്ടിലിലും മെത്തയിലും മരുന്നു തളിച്ചതോടെയാണ് സ്ത്രീകളുടെ വാര്‍ഡ് താല്‍ക്കാലികമായി അടച്ചത്. പഴയ ചകിരി മെത്തകളിലാണ് രോഗികള്‍ കിടക്കുന്നത്.ഇതിനുള്ളില്‍ മൂട്ടകള്‍ ഉണ്ടെന്നു രോഗികള്‍ പറയുന്നു.നിലവില്‍ പുരുഷ വാര്‍ഡില്‍ 14 പേരെ കിടത്തി ചികില്‍സിക്കാനാണ് സൗകര്യമുള്ളത്.സ്ത്രീകളുടെ വാര്‍ഡില്‍ പത്ത് രോഗികള്‍ക്കാണ് സൗകര്യമുണ്ടായിരുന്നത്.പണികള്‍ പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും  സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് കെട്ടിടത്തിന്റെ പ്രവര്‍ത്തനം ഇത് വരെ ആരംഭിച്ചിട്ടില്ല. ഇതിന് പുറമെ ശുചീകരണത്തിനായി താല്‍ക്കാലികമായി നിയമിച്ചിരുന്ന ആളുകളെ രണ്ട് മാസം മുന്‍പ് സംസ്ഥാന വ്യാപകമായി പിരിച്ചുവിട്ടിരുന്നു.നാലു താല്‍ക്കാലിക ജോലിക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.750പേര്‍ ദിനംപ്രതി  ഒ പി ചികിത്സയ്ക്കായി എത്തുന്നു.ശുചീകരണത്തിനായി ആളുകളുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അടിയന്തിരമായി ഇതിനു പരിഹാരം കാണണമെന്നാണ്  ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക